പരിസ്ഥിതി ലോല മേഖല (ഇഎസ്എ) കരട് ശുപാർശ മാപ്പ് പ്രസിദ്ധീകരിച്ചു
പരിസ്ഥിതി ലോല മേഖല (ഇഎസ്എ) കരട് ശുപാർശ മാപ്പ് LOOKHERE...
സോജൻ ജേക്കബ്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് പ്രകാരം കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്ഥാനം നിയോഗിച്ച ഉമ്മൻ.വി.ഉമ്മൻ സമിതി സ്ഥലപരിശോധന അടക്കമുള്ളവ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 9993.7 ചതുരശ്ര കിലോമീറ്ററായി (9107 ച.കി.മി വനപ്രദേശവും 886.7 ച.കി.മി വനേതര പ്രദേശവും) ചുരുക്കിയിരുന്നു.
2014മുതലുള്ള കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ജൂലായ് 31ന് പ്രസിദ്ധീകരിച്ച കരടിൽ 123 വില്ലേജുകൾക്കു പകരം 131 എന്നാണ് രേഖപ്പെടുത്തിയത്.
98 വില്ലേജുകളിലായി 8711.98 ച.കി. മീറ്റർ
ജനവാസ മേഖലകളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി 98 വില്ലേജുകളിലായി 8711.98 ച.കി.മീറ്റർ പ്രദേശമാണ് ഇ.എസ്.എയായി വിജ്ഞാപനം ചെയ്യുന്നതിനായി കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്
പുതുക്കിയ കരട് നിർദ്ദേശം പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്മേൽ പഞ്ചായത്തുകൾ നിർദ്ദേശിച്ച ഭേദഗതികൾ പരിശോധിച്ച് തിരുത്തൽ വരുത്തിയ രേഖകളാണ് കൈമാറിയത് പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിഷയത്തിൽ സംസ്ഥാനം തയാറാക്കിയ കരടു ശുപാർശകൾ തിരുത്തലുകൾ വരുത്തിയ ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറും. കരട് ശുപാർശകൾ അടങ്ങിയ മാപ്പ് പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പഞ്ചായത്തുകളും ഭേദഗതികൾ നിർദേശിച്ചിരുന്നു. ഇതു പരിശോധിച്ചു തിരുത്തൽ വരുത്തിയ ശേഷമാണ് കേന്ദ്രത്തിനു കൈമാറുന്നത് .കോട്ടയം ജില്ലയിലെ കണമല ,ഏഞ്ചൽവാലി ജനവാസമേഖലകൾ ഒഴിവായിട്ടുണ്ട് എങ്കിലും പത്തനംതിട്ട ജില്ലയിലെ കൊല്ലമുള ,സീതത്തോട് ,ചേത്തക്കൽ വില്ലേജുകളിലെ സ്ഥലങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട് . 2013 നവംബർ 13 ലെ നിർദേശങ്ങളും നിലവിലെ കരട് വിജ്ഞാപനവും അനുസരിച്ച് ഇഎസ്എയിൽ മണൽഖനനം ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾ, താപ നിലയങ്ങൾ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള റെഡ് കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ട വ്യവസായങ്ങൾ എന്നിവ പാടുള്ളതല്ല .നിലവിലുള്ള വ്യവസായങ്ങൾക്കു നിയന്ത്രണം ബാധകമല്ല. 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിട നിർമാണം, ടൗൺഷിപ്, ഏരിയ ഡവലപ്മെന്റ് പദ്ധതികൾ എന്നിവയ്ക്കു നിരോധനമുണ്ട്. നിലവിലുള്ള വീടുകൾ പുതുക്കി പണിയുന്നത് ഉൾപ്പെടെയുള്ള മറ്റു നിർമാണ പ്രവൃത്തികൾക്ക് തടസ്സമില്ല.