പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20)
കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥി
 
                                    തിരുവനന്തപുരം  : 2024 സെപ്റ്റംബര്‍ 19
പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 2024 സെപ്റ്റംബർ 20 ന് (വെള്ളി) കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ  നിർവഹിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ പി എം വിശ്വകർമ്മ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കരകൗശല വിദഗ്ധരുമായി കേന്ദ്ര സഹമന്ത്രി ആശയവിനിമയം നടത്തും. പി എം വിശ്വകർമ്മയുടെ കീഴിൽ ദേശീയ തലത്തിലുണ്ടായ പുരോഗതി അടയാളപ്പെടുത്തുന്നതിനായി മഹാരാഷ്ട്രയിലെ വാർധയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ പി.എം വിശ്വകർമ്മ പരിപാടിയുടെ തത്സമയ പ്രദർശവും തദവസരത്തിൽ ഉണ്ടാകും. 
പി എം വിശ്വകർമ്മ പദ്ധതിയിലൂടെ കേരളത്തിലുണ്ടായ നേട്ടങ്ങളും ഫലങ്ങളും സംബന്ധിച്ച റിപ്പോർട്ട് ആർ ഡി എസ് ഡി ഇ കേരള റീജയണൽ ഡയറക്ടർ യുവരാജ് സി അവതരിപ്പിക്കും. നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ വിമൺ പ്രിൻസിപ്പൽ എം. ശരവണ, ആർ ഡി എസ് ഡി ഇ കേരള &ലക്ഷദ്വീപ് ഡെപ്യൂട്ടി ഡയറക്ടർ പി.ജി രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            