സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ ശിപാർശക്കത്ത് 24 ന് 3 മണി വരെ നൽകാം

Nov 20, 2025

സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാർട്ടി ഭാരവാഹികളുടെ ശിപാർശ കത്ത് നവംബർ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നൽകിയാൽ മതിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ 24 ന് വൈകിട്ട് മൂന്നു മണി കഴിഞ്ഞാണ് വരണാധികാരി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്. തുടർന്നാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും പട്ടിക വരണാധികാരി ഫാറം 6 ൽ പ്രസിദ്ധീകരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഏജന്റ്

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാർത്ഥികൾക്ക് ഓരോ തെരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചു കൊണ്ടുള്ള ഫാറം 8 ലുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാം.

നിക്ഷേപതുക പണമായി നൽകാം

നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നൽകാം. കൂടാതെബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലുംട്രഷറിയിലും തുക അടയ്ക്കാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.