IAS തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര് കെ.എസ്.ഇ.ബി. ചെയർമാനാകും

സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്കിയിട്ടുള്ളത്. ബിജു പ്രഭാകര് കെ.എസ്.ഇ.ബി. ചെയർമാനാകും . കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ബിജു പ്രഭാകര്‍ നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ തുടരും