രതീഷിന്റെ കുടുംബത്തിന് ബസുകളുടെ കാരുണ്യയാത്രയിൽ സ്വരൂപിച്ച ഏഴര ലക്ഷം നാളെ കൈമാറും
ഫെബ്രുവരി 24 നാണ് 18 സ്വകാര്യബസുകൾ സർവീസ് നടത്തി യാത്രക്കാരുടെ സഹകരണത്തോടെ ഏഴര ലക്ഷം രൂപ സമാഹരിച്ചത്

കാഞ്ഞിരപ്പള്ളി :ബസ് ഡ്രൈവറായിരിക്കെ അസുഖബാധിതനായി മരണമടഞ്ഞ പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ വീട്ടിൽ രതീഷിന്റെ കുടുംബത്തിന് തണലേകാൻ സ്വകാര്യബസുകളുടെ സർവീസിലൂടെ സമാഹരിച്ച തുക നാളെ മാർച്ച് ആറിന് കൈമാറും .ഫെബ്രുവരി 24 നാണ് 18 സ്വകാര്യബസുകൾ സർവീസ് നടത്തി യാത്രക്കാരുടെ സഹകരണത്തോടെ ഏഴര ലക്ഷം രൂപ സമാഹരിച്ചത് .കാൻസർ രോഗബാധിതനായായിരുന്ന രതീഷിനെ എലിപ്പനിയും കൂടി ബാധിച്ചു മരണം കീഴ്പ്പെടുത്തുകയായിരുന്നു .രതീഷിന്റെ മൂന്ന് മക്കളിൽ മൂത്തയാൾ കാൻസർ രോഗബാധിതനായി മരണപ്പെട്ടിരുന്നു .രണ്ടാമത്തെയാൾ അപ്പന്റിക്സ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് .മൂന്നാമത്തെ പെൺകുട്ടിക്ക് കരളിൽ കാൻസർ ബാധിച്ചു ,അമ്മയുടെ കരൾ പകുത്തു നൽകിയാണ് ഈ കുട്ടിയുടെ ജീവൻ നിലനിർത്തുന്നത് ,രാജേഷിന്റെ കുടുംബത്തിന്റെ ദുരിതാവസ്ഥ കണ്ടറിഞ്ഞാണ് ബസുടമകളും ജീവനക്കാരും നാട്ടുകാരും ഒന്നിച്ചുകൂടി കുടുംബത്തിന് തണലേകാൻ തീരുമാനിച്ചത് .മാർച്ച് ആറിന് നാളെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തുക കുടുംബത്തിന് കൈമാറും .കോട്ടയം ആർ ടി ഓ അജിത്കുമാർ കെ ,ആർ ടി ഓ എൻഫോഴ്‌സ്‌മെന്റ് സി ശ്യാം ,കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ ടി ഓ ശ്രീജിത്ത് കെ എന്നിവരുടെയും മറ്റ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ബസ് ഉടമകളുടെയും ജീവനക്കാരുടെയും സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരിക്കും .