ശബരിമല സ്വര്‍ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ശബരിമലയിൽ നടന്നത് മോഷണം ആണെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലൻസ്.
2017 മുതലുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് വിജിലൻസിന്റെ സുപ്രധാന കണ്ടെത്തൽ. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ ആവശ്യപ്പെടും.
ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയാൽ വിഷയത്തിൽ എസ്ഐടി കേസെടുക്കും. നാളെ പമ്പ സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെ പ്രതികളാകും.
നേരത്തെ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ചെന്നൈയിലെത്തിച്ചത് പുതിയ ചെന്പ് പാളിയാണെന്നും സ്വർണം പൂശിയത് ആയിരുന്നില്ലെന്നും സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി നൽകിയിരുന്നു