ഡാക് അദാലത്ത് ജൂൺ 13ന്
തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികൾ, സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങളിൽനിന്ന് ജൂൺ11 വരെ സ്വീകരിക്കും
കോട്ടയം: തപാൽ സേവനരംഗത്തെ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി ഡിവിഷനിലെ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വെച്ച് ജൂൺ 13 ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഡിവിഷണൽ ഡാക് അദാലത്ത് നടത്തുന്നു. തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികൾ, സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങളിൽനിന്ന് ജൂൺ11 വരെ സ്വീകരിക്കും. അദാലത്തിൽ ചങ്ങനാശ്ശേരി ഡിവിഷനിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട തപാൽ, പാഴ്സലുകൾ, കൗണ്ടർ സേവനങ്ങൾ, സേവിംഗ്സ് ബാങ്ക്, മണി ഓർഡർ തുടങ്ങി എല്ലാ കേസുകളും പരിഗണിക്കുന്നതാണ്. മുൻ അദാലത്തിൽ കൈകാര്യം ചെയ്ത കേസുകൾ ഈ അദാലത്തിൽ പരിഗണിക്കുന്നതല്ല.വിശദവിവരങ്ങൾക്ക് ഫോൺ: 0481-2424444