വിള ഇൻഷ്വറൻസ് പദ്ധതി അപേക്ഷ 30 വരെ നൽകാം
കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം
കോട്ടയം : കേന്ദ്ര - സംസ്ഥാന കൃഷിവകുപ്പുകൾ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ 30 വരെ നൽകാം. കർഷകർക്ക് അക്ഷയ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്ത കർഷകർക്ക് ബാങ്കുകൾ വഴിയും പദ്ധതിയിൽ ചേരാം. ആധാറിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി നൽകണം. കർഷകർക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അർഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇൻഷുറൻസ് തുകയും വ്യത്യസ്തമാണ്.