കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്സ് ഇടിഞ്ഞത് 2000ലധികം പോയിൻ്റ്
വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 2400 പോയിന്റ് ആണ് കൂപ്പുകുത്തിയത്
മുംബൈ: കനത്ത് ഇടിവ് നേരിട്ട് ഓഹരി വിപണി. വ്യാപാരത്തിൻ്റെ ആരംഭത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 2400 പോയിന്റ് ആണ് കൂപ്പുകുത്തിയത്. സമാനമായ ഇടിവ് നിഫ്റ്റിയിലും കാണപ്പെട്ടു 500 ഓളം പോയിൻ്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണിയിലാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. സെന്‍സെക്സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി.78,580 പോയിൻ്റിലേയ്ക്കാണ് സെന്‍സെക്സ് താഴ്ന്നത്. ആഗോള വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോള വിപണിയില്‍ നിഴലിക്കുന്ന മാന്ദ്യഭീതിയും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു.