ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന
സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു

കോഴിക്കോട്: രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 55,560 രൂപയും ഗ്രാമിന് 6945 രൂപയുമായി.
ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായിരുന്നു. ഗ്രാമിന് ഇന്നലെ 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാായിരുന്നു വില. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.