ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ "കടലിൽ ഒരു ദിനം" വിഴിഞ്ഞത്ത്

ഒരു മാസം നീണ്ടുനിൽക്കുന്ന കോസ്റ്റ് ഗാർഡ് സ്ഥാപക ദിന ആഘോഷങ്ങളുടെ ഭാഗമായി, വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ "കടലിൽ ഒരു ദിനം" എന്ന പരിപാടി വിഴിഞ്ഞത്ത് സംഘടിപ്പിച്ചു. അനഗ്, ഊർജ ശ്രോത, സി-441, സി-427 എന്നീ നാല് കോസ്റ്റ് ഗാർഡ് കപ്പലുകൾ വിശിഷ്ടാതിഥികൾക്കും, ഉദ്യോഗസ്ഥർക്കും, കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള യാത്ര വിഴിഞ്ഞം തുറമുഖത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വരെയായിരുന്നു. കടൽക്കൊള്ളക്കാരുടെ കപ്പലിൽ കയറുക, കള്ളക്കടത്ത് പിടിച്ചെടുക്കുക, യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് വെടിവയ്ക്കുക, സ്റ്റീംപാസ്റ്റ് തുടങ്ങിയ കോസ്റ്റ് ഗാർഡിൻ്റെ അതിവേഗ പ്രകടനങ്ങളും കഴിവുകളും കപ്പലുകൾ പ്രകടമാക്കി. കോസ്റ്റ് ഗാർഡ് കുടുംബങ്ങൾക്കൊപ്പം മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മറ്റ് സിവിൽ പ്രമുഖരും അഭ്യാസത്തിന് സാക്ഷ്യം വഹിച്ചു