യൂത്ത് ക്ലബ് പ്രവർത്തകർക്കായി നേതൃത്വ പരിശീലന പരിപാടി

കോട്ടയം: ആരോഗ്യം, കലാ കായിക സാംസ്‌കാരിക ക്ഷേമ മേഖലകളിൽ പ്രവർത്തിക്കുന്ന ക്ലബ് പ്രവർത്തകർക്ക് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. മാർച്ച് അഞ്ച് മുതൽ ഏഴ് വരെ കോട്ടയം കാസ മാറിയയിൽ നടക്കുന്ന പരിശീലന പരിപാടിയിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ക്ലബ് പ്രവർത്തകർക്ക് പങ്കെടുക്കാം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള 20 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവർ ബയോഡാറ്റ അതതു ജില്ലാ യൂത്ത് ഓഫീസർമാർ വശം ഫെബ്രുവരി 25 നകം നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447966988.