കേന്ദ്രസർവകലാശാലകളിലെ പിഎച്ച്.ഡി. പ്രവേശനം ഒരുമാസത്തോളം വൈകും.
റദ്ദാക്കിയ പരീക്ഷയ്ക്കു പകരമുള്ള പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെ നടക്കും
ന്യൂഡൽഹി: ചോദ്യക്കടലാസ് ചോർച്ചയാരോപിച്ച് യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചതോടെ കേന്ദ്രസർവകലാശാലകളിലെ പിഎച്ച്.ഡി. പ്രവേശനം ഒരുമാസത്തോളം വൈകും.അക്കാദമിക് കലണ്ടർ പാലിക്കുന്നതിനായി പിഎച്ച്.ഡി. പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുമെന്ന് ജെ.എൻ.യു. അറിയിച്ചെങ്കിലും യു.ജി.സി. നിർദേശം സ്വീകരിച്ചാൽമതിയെന്നാണ് ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളുടെ നിലപാട്.അതിനാൽ പ്രത്യേക പരീക്ഷയുണ്ടാകില്ല. റദ്ദാക്കിയ പരീക്ഷയ്ക്കു പകരമുള്ള പുനഃപരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെ നടക്കും. ഇതിന്റെ ഫലം വന്നതിനുശേഷമേ ഗവേഷണ പ്രവേശനങ്ങൾക്കുള്ള നടപടി ആരംഭിക്കൂ. ഒമ്പത് ലക്ഷത്തിലേറെപ്പേരാണ് ജൂൺ 18-ന് നടന്ന നെറ്റ് പരീക്ഷയ്ക്ക് ഹാജരായത്.