സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപക നിയമനം
അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 13നു രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 13നു രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിന് യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയിൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം രാവിലെ 11ന് ഹാജരാകണം.