വന്യമൃഗ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുവാൻ നടപടിയുണ്ടാകണം :കത്തോലിക്ക കോൺഗ്രസ്
.കത്തോലിക്ക കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി രൂപത കമ്മിറ്റിയുടെ നെത്ര്വതത്തിൽ എരുമേലി ഫോറെസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ച്

എരുമേലി :വന്യമൃഗ ആക്രമണത്തിൽ നിന്നും കർഷകരെയും കൃഷിയെയും സംരക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ .കത്തോലിക്ക കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി രൂപത കമ്മിറ്റിയുടെ നെത്ര്വതത്തിൽ എരുമേലി ഫോറെസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കൃഷിയെയും കൃഷിക്കാരനെയും നാടിൻറെ നട്ടെല്ലായി കാണേണ്ട സർക്കാർ വകുപ്പുകൾ കർഷകനെ ശത്രുവായി കാണുന്ന സ്ഥിതിയാണിപ്പോൾ ,ഇതിന് മാറ്റമുണ്ടാകണം എന്നും രാജീവ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു .കത്തോലീക്ക കോൺഗ്രസ് നേതാക്കളായ ഫാ .മാത്യു പാലക്കുടി ,ഡോ ജോസുകുട്ടി ഒഴുകയിൽ ,ജോമി കൊച്ചുപറമ്പിൽ ,ടെസ്സി ബിജു പാഴിയാങ്കൽ ,ബേബി കണ്ടത്തിൽ ,ജോസഫ് പണ്ടാരക്കളം ,ജോജോ തെക്കുംചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു .എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ നിന്നും പ്രകടനമായാണ് നൂറുകണക്കിന് പ്രവർത്തകർ എരുമേലി ഫോറെസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത് .