ഐ.ഐ.ടി മദ്രാസിൽ ഓൺലൈൻ എം.ബി.എ
ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 15
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) മദ്രാസ് നടത്തുന്ന രണ്ടുവർഷത്തെ ഓൺലൈൻ എം.ബി.എ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ സി.എ/സി.എസ്/ഐ.സി.ഡബ്ല്യു.എ/സി.എം.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുവർഷത്തെ മുഴുസമയ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.ഒമ്പതു ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. ഇതിന്റെ 50 ശതമാനം സ്കോളർഷിപ്പായി നൽകും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://ntcpwc.iitm.ac.in/dmscmbaൽ ലഭിക്കും. ഓൺലൈനായി ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ഫലം ആഗസ്റ്റ് 25ന് പ്രസിദ്ധപ്പെടുത്തും. ക്ലാസുകൾ സെപ്റ്റംബർ 15ന് തുടങ്ങും. പ്രവേശന നടപടികൾ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് ഫോൺ: 7021659509, 9820340418.