ഗുഡ് മോണിങ് കളക്ടര്‍ : വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി പയ്യാമ്പലം ഉര്‍സുലിന്‍ സ്‌കൂള്‍

Jan 23, 2026
ഗുഡ് മോണിങ് കളക്ടര്‍ : വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി പയ്യാമ്പലം ഉര്‍സുലിന്‍ സ്‌കൂള്‍
മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലിന്‍ സീനിയര്‍  സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് സഹായം കൈമാറി. ഗുഡ് മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ ജില്ലാ കളക്ടറുമായി മുഖാമുഖം നടത്താനെത്തിയ വിദ്യാര്‍ത്ഥികളാണ് നല്ലപാഠം ക്ലബ് മുഖേന അഞ്ച് മേശ സംഭാവനയായി നല്‍കിയത്. ജില്ലയിലെ ഗോത്ര മേഖലകളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ 36 കുട, പഠനസാമഗ്രികള്‍ എന്നിവയും കളക്ടര്‍ക്ക് കൈമാറി. സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്‌നേഹവും വളര്‍ത്തുന്ന വിദ്യാര്‍ത്ഥികളുടെ ഇടപെടലിനെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ് നസിയ, മൈക്രോപ്ലാന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റോഷന്‍ രാജു, ഡെല്‍ന ജോണ്‍, മുബഷിറ മുജീബ്, ലുബ്‌ന പര്‍വീണ്‍, സിസ്റ്റര്‍ ഷീബ, സിമ്മി വിനീഷ്, പി.വി സിബി, ഷീബ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.