ആര്യയുടെ കുടുംബത്തെ കൈപിടിച്ചുയർത്താൻ കൈകോർക്കാം സംരംഭകരെ ....അച്ഛനും അമ്മയ്ക്കും സഹോദരനും ഗുരുതരപരുക്കുകൾ ...ചികിൽസിക്കാൻ സഹായം വേണം ....
പ്രവിത്താനം അക്ഷയ സംരംഭക ആര്യയുടെ കുടുംബത്തെ കൈപിടിച്ചുയർത്താം ,ഒഴുകട്ടെ ഇനിയും കാരുണ്യം

കോട്ടയം :അക്ഷയ ന്യൂസ് കേരള ഇന്നലെ നൽകിയ ന്യൂസും അതിനെ തുടർന്ന് കോട്ടയം ഡി പി എം സംഗീത് സോമൻ ,ഫേസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീഷ് ജേക്കബ് എന്നിവരുടെ അഭ്യർത്ഥന കൂടിയായപ്പോൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായം എത്തുന്നുണ്ട് .എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു .
പ്രിയപ്പെട്ടവരേ നിങ്ങളുടെ സഹായം എത്രയുമാകട്ടെ അത് ആര്യമോളുടെ ജി പേ നമ്പറായ 9847795487 ഇതിലേക്ക് അയക്കണമെന്ന് അപേക്ഷിക്കുന്നു .ഇതോടനുബന്ധിച്ചുള്ള പോസ്റ്ററിൽ ബാങ്ക് ഡീറ്റൈൽസും ,ക്യു ആർ കോഡും കൊടുത്തിട്ടുണ്ട് അതുപ്രകാരവും സഹായം കൈമാറാവുന്നതാണ് .
ഇന്നലെ രാത്രിയിലാണ് ഈ സഹായ അഭ്യർത്ഥന നൽകിയത് ഇന്നലെ 25000 രൂപയോളം ആര്യയുടെ പേരിൽ ബാങ്കിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് എത്തുകയുണ്ടായി ...ചികിത്സക്ക് ഇതൊന്നും മതിയാകില്ല ....ളാലം ബ്ലോക്ക് അക്ഷയ സംരംഭക കൂട്ടായ്മ 28750 രൂപ ആര്യയ്ക്ക് കൈമാറിയിരുന്നു .
കോട്ടയം പ്രവിത്താനം അക്ഷയ സെൻ്ററിലെ ഭിന്നശേഷിക്കാരിയായ ആര്യാമോള്‍ കെ എം ന്‍റെ കുടുബാംഗങ്ങളായ അച്ഛനും അമ്മയും അവിവാഹിതനായ സഹോദരനും വാടകവീട്ടില്‍ അപകടത്തെ തുടർന്ന് ശയ്യാവലംബരായി തുടരുകയാണ്
അച്ഛന്‍റെ നിലവിലുള്ള ശ്വാസം മുട്ടല്‍ മാറിയാല്‍ മാത്രമേ ചെലവു കൂടിയതെങ്കിലും പറഞ്ഞ ഓപ്പറേഷനും ചെയ്യാന്‍ സാധിക്കുകയുള്ളൂ. അമ്മയ്ക്കും അച്ഛനും സഹോദരനും ഗുരുതരമായ പരിക്കുകളാണ് അപകടത്തിൽ സംഭവിച്ചിരിക്കുന്നത്.
തീര്‍ത്തും നിര്‍ദ്ധനരായ ഇവരുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്. ബ്ലോക്ക് തലത്തിലും വ്യക്തിപരമായും ചില സഹായങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല.അക്ഷയ ഇതുവരെ പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞിട്ടുമില്ല .
മൂന്ന് ജീവനുകൾ നിലനില്പിനുവേണ്ടിയുള്ള കരുണ അഭ്യർത്ഥിക്കുകയാണ് ,ഭിന്നശേഷിക്കാരിയായ ആര്യമോൾക്ക് പരിമിതികൾ ഉണ്ടന്നത് നമുക്ക് മനസ്സിലാക്കാമല്ലോ ? ആര്യമോളെയും കുടുംബാംഗങ്ങളെയും നമുക്ക് അക്ഷയ സംരംഭകർക്ക് കൈപിടിച്ചുയർത്താം .
നമുക്ക് ഒറ്റക്കെട്ടായി ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല ...എല്ലാവരുടെയും സഹായം ഒരിക്കൽക്കൂടി അപേക്ഷിക്കുകയാണ് .
സസ്നേഹം
സോജൻ ജേക്കബ് (7025757061 )
ചീഫ് എഡിറ്റർ
അക്ഷയ ന്യൂസ് കേരള .