7000 സ്‌ക്വയർ ഫീറ്റ് ,മൂന്ന് ഫ്ലോർ ,33 സ്റ്റാഫുകൾ... ഇത് "വേറെ ലെവൽ" അക്ഷയ അറക്കപ്പടി അക്ഷയ കേന്ദ്രം ഇന്ന് മുതൽ കൂടുതൽ ഉയരങ്ങളിലേക്ക്
ആധാർ ഉൾപ്പെടെ എല്ലാ വിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് .
സോജൻ ജേക്കബ്
എറണാകുളം :എറണാകുളം ജില്ലയിലെ അറക്കപ്പടി അക്ഷയ കേന്ദ്രം ഇനി വേറെ ലെവൽ .മൂന്ന്ഫ്ലോറുകളിലായി 7000 സ്‌ക്വയർ അടി വിസ്തീർണ്ണത്തിൽ വിവിധ സേവനങ്ങൾക്കായി എത്തുന്ന പൊതുജനത്തിന് എല്ലാ സൗകര്യവും ഒരുക്കിയിരിക്കുകയാണ് ഇവിടെ .അറക്കപ്പടി ജംഗ്ഷനിൽ നിന്ന് അറക്കപ്പടി മാവേലിസ്റ്റോറിന് എതിർവശത്തേക്ക് ഇന്ന് മുതൽ കൂടുതൽ നവീകരണത്തോടെ പ്രവർത്തനമാരംഭിക്കുകയാണ് അക്ഷയ കേന്ദ്രം .നിലവിലുള്ള 26 സ്റ്റാഫുകൾ കൂടാതെ നവീകരണത്തോടനുബന്ധിച്ച് ഏഴു സ്റ്റാഫുകൾകൂടി ചേർന്ന് 33 സ്റ്റാഫുകളാണ് ഇവിടെ സേവനത്തിനായുള്ളത് .പൂർണ്ണമായി ശീതീകരിച്ചുകൊണ്ട് ഏതൊരു പ്രൊഫഷണൽ കമ്പനിയുടെയും ഓഫീസിനോട് കിടപിടിക്കുന്ന രീതിയിലാണ് അക്ഷയ കേന്ദ്രം നവീകരിച്ചിരിക്കുന്നത് .ആധാർ ഉൾപ്പെടെ എല്ലാ വിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് .
നവീകരിച്ച പുതിയ കേന്ദ്രം ഇന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ അറക്കപ്പടി അക്ഷയ കേന്ദ്രം കേരളത്തിലെ തന്നെ ഏറ്റവും വലിയ അക്ഷയ കേന്ദ്രമായി മാറിയിരിക്കുകയാണ് .മുൻ വ്യവസായ -ഐ ടി വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി നവീകരിച്ച അറക്കപ്പടി അക്ഷയ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ഇന്ന് നിർവഹിക്കുകയാണ് എൽദോസ് കുന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ മുഖ്യ പ്രഭാഷണം നടത്തും .
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യ അഥിതിയായിരിക്കും .മുതിർന്ന അക്ഷയ സംരംഭകരെ ബാർ കൌൺസിൽ അംഗം അഡ്വ മുഹമ്മദ് ഷാ ആദരിക്കും .വിവിധ ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും .
വലിയപറമ്പിൽ ഹസൈനാർ ,സുലൈഖ ദമ്പതികളുടെ മകൻ അജാസ് വി എച്ച് ആണ് ആർക്കപ്പടി അക്ഷയ സംരംഭകൻ . ഭാര്യ അനീസ ,മക്കൾ : ധനീൽ ഫാത്തിമ ,ഹനിൽ സാഹിബ് .
കേരളത്തിലെ എല്ലാ അക്ഷയകളും മുൻനിരയിലേക്ക് കടന്നുവരണമെന്നാണ് തന്റെ അഭിപ്രായമെന്ന് അജാസ് പറയുന്നു .നല്ല സേവനം നൽകിയാൽ നല്ല സംരംഭകരായി നമുക്ക് വളരാമെന്നും അദ്ദേഹം പറയുന്നു .
അജാസിനും അറക്കപ്പടി അക്ഷയ കേന്ദ്രം പ്രവർത്തകർക്കും അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ .