സ്മാർട്ട് അങ്കണവാടി സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കും
സംസ്ഥാനത്താകെ 30 സ്മാർട്ട് അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്യുന്നത്

കണ്ണൂർ : വനിത ശിശുവികസന വകുപ്പിന് കീഴിലെ സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സംസ്ഥാനത്താകെ 30 സ്മാർട്ട് അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം പെരുങ്കടവിള അഡീഷണൽ പ്രൊജക്ടിലെ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ 60-ാം നമ്പർ സ്മാർട്ട് അങ്കണവാടിയിലാണ് സംസ്ഥാനതല ഉദ്ഘാടനം. വിശാലമായ ശിശുസൗഹൃദ ക്ലാസ് റൂം, ശിശുസൗഹൃദ ശുചിമുറികൾ, ആകർഷകമായ പെയിന്റിംഗുകൾ, സുരക്ഷിത ഫൈബർ ഫ്‌ളോറിംഗ്, കളിപ്പാട്ടങ്ങൾ എന്നിവ സ്മാർട്ട് അങ്കണവാടികളുടെ പ്രത്യേകതകളാണ്.