കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്‌സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460-2205474 / 0460- 2954252