വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച അക്ഷയ സംരംഭകൻ ടി എ ഷാജഹാനെ ആദരിച്ചു
ഇ ഗവെർണസിന് ഒപ്പം മെന്റലിസം ,അക്ക്യുപംങ്ചർ

പത്തനംതിട്ട :ഇ ഗവെർണസിന് ഒപ്പം മെന്റലിസം ,അക്ക്യുപംങ്ചർ വിദഗ്ധനുമായ പത്തനംതിട്ട അക്ഷയ സംരംഭകൻ ടി എ ഷാജഹാനെ ജില്ലാ പ്രോജക്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചു .കേരളത്തിലെ മികച്ച അക്ഷയ സംരംഭകനുള്ള അവാർഡ് നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട് ഷാജഹാൻ .ദേശീയതലത്തിൽ ഇ ഗവെർണസുമായി ബന്ധപ്പെട്ട പുരസ്കാരവും നേടിയിട്ടുണ്ട് .ഇതിനൊക്കെ പുറമെയാണ് മെന്റലിസം അക്ക്യുപംങ്ചർ രംഗങ്ങളിൽ ഷാജഹാൻ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നത് .ഷാജഹാന്റെ പ്രവർത്തനങ്ങൾ ഏവരും മാതൃകയാക്കേണ്ടതാണെന്ന് പത്തനംതിട്ട അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജർ ഷംനാഥ് സി എം ഷാജഹാനെ പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു .ക്യാമ്പയിൻ എസ്‌സിക്യൂട്ടീവ് കം അക്ഷയ പ്രൊജക്റ്റ് കോർഡിനേറ്റർ ഉഷാകുമാരി കെ വി ,പ്രോജക്റ്റ് കോർഡിനേറ്റർ ഷിനു എസ് ,ബ്ലോക്ക് കോർഡിനേറ്റർമാരായ ആനി ജിയോ ,സ്വപ്ന കെ എസ് എന്നിവർ പങ്കെടുത്തു