റിസർച്ച് അവാർഡിന് അപേക്ഷിക്കാം
അവസാന തീയതി ജൂൺ 30

തിരുവനന്തപുരം : ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള താല്പര്യമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും എൻട്രികൾ അയക്കാം. 2024-25 അധ്യയന വർഷം മെയ് 30 നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർറ്റേഷനും റിസർച്ച് ആർട്ടിക്കിളും മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സഹിതം ജൂൺ 30 നു മുൻപായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.