ഗ്രാമോദ്യോഗ് വികാസ് യോജനയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Applications are invited for Gramodyog Vikas Yojana

Jul 31, 2024
ഗ്രാമോദ്യോഗ് വികാസ് യോജനയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം : 2024 ജൂലൈ 31

ഗ്രാമീണ മേഖലയിലെ തൊഴില്‍രഹിതരായ യുവജനങ്ങൾക്ക് അവരുടെ വൈദഗ്ദ്ധ്യവും പരമ്പരാഗത സംരംഭകത്വവും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാരിന്‍റെ  MSME മന്ത്രാലയത്തിന് കീഴിൽ വരുന്ന പദ്ധതിയാണ് ഗ്രാമോദ്യോഗ് വികാസ് യോജന. പ്രസ്‌തുത പദ്ധതിയില്‍ ഉൽപാദനം, വരുമാനം എന്നിവ വർധിപ്പിക്കുന്നതിനായി മെച്ചപ്പെട്ട ഉപകരണങ്ങൾ/ കിറ്റുകൾ/ മെഷിനറികൾ സേവനങ്ങൾ, പരിശീലനം എന്നിവ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നൽകുന്നതാണ്.

ഈ പദ്ധതിയില്‍18 വയസ്സിനും55 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് താഴെ പറയുന്ന പരിശീലനത്തിന് പങ്കെടുക്കാവുന്നതാണ്. പരിശീലനം പൂർത്തിയാക്കിയശേഷം സംരംഭം ആരംഭിക്കുന്നതിനായുള്ള സര്‍ക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങൾ / കിറ്റുകൾ  / മെഷിനറികൾ എന്നിവ സംരംഭക നൽകും. തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തികൾക്ക് നൽകിയിട്ടുള്ള യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ സ്വന്തം നിലക്ക് ചെയ്തുകൊള്ളാം എന്ന സാക്ഷ്യപത്രം സമർപ്പിക്കണം. SC/ST, BPL വിഭാഗത്തില്‍പെട്ടവര്‍, വനിതകള്‍, പുനരധിവാസത്തിന് അര്‍ഹരായ കീഴടങ്ങിയ നക്‌സലൈറ്റുകൾ / തീവ്രവാദികൾ, പ്രതിരോധ/പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ വിധവകൾ, തീവ്രവാദ ആക്രമണത്തിനു വിധേയമായ കുടുംബങ്ങൾ എന്നിവര്‍ക്ക് മുൻഗണന നൽകും.

പരിശീലനത്തിന്റെ പേര്

ലക്ഷ്യം

(ഗുണഭോക്താക്കൾക്കായുള്ള എണ്ണം)

പരിശീലത്തിനായുള്ള
കാലയളവ്  (ദിവസങ്ങൾ
)

ഗുണഭോക്താക്കൾ നൽകേണ്ടസംഭാവന

പരിശീലനത്തിന്ശേഷം ഗുണഭോക്താക്കൾക്ക് നൽകുന്ന സൗജന്യ മെഷീനറിയുടെ വില

(ഏകദേശം)

SC/ST

Others

 

പാഴ്‌മര കൗശല പരിശീലനം

40

20

10 %

20 %

10,000/-

ഹണീമിഷൻ പ്രോഗ്രാം

50

10

10 %

20%

20,000/-

മൺപാത്ര നിർമ്മാണ പരിശീലനം

200

10

10 %

20 %

20,000/-

ഇലക്ട്രിഷ്യൻ പരിശീലനം

20

15

10 %

20 %

10,000/-

പ്ലംബർ

20

15

10 %

20 %

12,000/-

തയ്യൽ യന്ത്രപ്രവർത്തന പരിശീലനം (വയനാട്മാത്രം)

20

15

10 %

20 %

16,000/-

വാഴ നാരുകള്‍ വേര്‍തിരിച്ചെടുക്കലും ഫാൻസി ആർട്ടിക്കിൾ നിർമ്മാണവും

40

 

12

10%

20%

 

18,000/-

 

താൽപ്പര്യമുള്ള വ്യക്തികൾ വിദ്യാഭ്യാസ യോഗ്യത, പരിചയസമ്പത്ത് എന്നിവ തെളിയിക്കുന്ന രേഖകൾ പേര്, മേൽവിലാസം, വയസ്സ്, ആധാർ നമ്പർ, ബന്ധപ്പെടാനുള്ള ഫോണ്‍നമ്പർ,2 പാസ്പോർട്ട്  ഫോട്ടോകൾ ഉൾപ്പടെ ഇനി പറയുന്ന വിലാസത്തിൽ 30.08.2024നു മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്‌കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള അപേക്ഷ രൂപം കെവിഐസിയുടെwww.kvic.org.in  എന്ന  ഒഫീഷ്യൽ വെബ്സൈറ്റിലെ (Vacancies) ഹെഡില്‍നിന്നുംഡൗൺലോഡ്ചെയ്യാവുന്നതാണ്.

 

വിലാസം : ഡെപ്യൂട്ടിഡയറക്ടർഇൻചാർജ്, ഖാദിഗ്രാമവ്യവസായകമ്മീഷൻ, സംസ്ഥാന ആഫീസ് വൃന്ദാവൻ ഗാർഡൻ, പട്ടം പിഒ, തിരുവനന്തപുരം, പിൻ :695004,    ഫോൺനമ്പർ - 0471-2331625, e-mail: kvictvm[at]gmail[dot]com

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.