റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹോളിഡേ കലണ്ടര്‍ പ്രകാരം ജൂണില്‍ രാജ്യത്ത് 12 ദിവസത്തോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

പ്രാദേശിക ദേശീയ അവധികള്‍ അടക്കമാണ് ഈ അവധി

May 31, 2024
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹോളിഡേ കലണ്ടര്‍ പ്രകാരം ജൂണില്‍ രാജ്യത്ത് 12 ദിവസത്തോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
banks-will-remain-closed-for-12-days-in-june-as-per-the-holiday-calendar

ന്യൂഡൽഹി : റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹോളിഡേ കലണ്ടര്‍ പ്രകാരം ജൂണില്‍ രാജ്യത്ത് 12 ദിവസത്തോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക ദേശീയ അവധികള്‍ അടക്കമാണ് ഈ അവധി. രണ്ട്, നാല് ശനികളും ഞായറാഴ്ചകളും ഇതില്‍ ഉള്‍പ്പെടും. അതേസമയം സംസ്ഥാന അടിസ്ഥാനത്തില്‍ ഈ അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും. കേരളത്തില്‍ എട്ടു ദിവസമാണ് ബാങ്ക് അവധി. അതേസമയം അവധി ദിനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ല.

അവധി ദിവസത്തിന്റെ പട്ടിക ഇങ്ങനെ

ജൂണ്‍ 1- ലോക്സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി)

ജൂണ്‍ 2, 9, 16, 23, 30- ഞായറാഴ്ച

ജൂണ്‍ 8- രണ്ടാമത്തെ ശനിയാഴ്ച, ജൂണ്‍ 22 – നാലാമത്തെ ശനിയാഴ്ച

ജൂണ്‍ 10- ഗുരു അര്‍ജുന്‍ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബില്‍ അവധി)

ജൂണ്‍ 15- മിസോറാമിലും(വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി

ജൂണ്‍ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)

ജൂണ്‍ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.