ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരേയും രക്ഷപ്പെടുത്തി.
ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് വടം കെട്ടിയാണ് അഗ്നിരക്ഷാ സേന ഇവരെ കരയ്ക്കെത്തിച്ചത്.
പാലക്കാട്: ശ്രമകരമായ രക്ഷാ പ്രവര്ത്തനത്തിനൊടുവില് ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരേയും രക്ഷപ്പെടുത്തി. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് വടം കെട്ടിയാണ് അഗ്നിരക്ഷാ സേന ഇവരെ കരയ്ക്കെത്തിച്ചത്.ഉച്ചയോടെയാണ് അപകടം. നര്‍ണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂര്‍ പുഴയിലാണ് നാലു പേര് കുടുങ്ങിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷന്മാരും ഒരു പ്രായമായ സ്ത്രീയുമാണ് പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയത്. ദേവി, ലക്ഷ്മണന്, വിഷ്ണു, സുരേഷ് എന്നിവരാണ് കുടുങ്ങിയത്.പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇവര്‍ പുഴയുടെ നടുവില്‍ കുടുങ്ങുകയായിരുന്നു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. അതിസാഹസികമായി നാല് ജീവന് രക്ഷിച്ച അഗ്നിരക്ഷാ സേനയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.