വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു
മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 41 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ടതായി കെ രാധാകൃഷ്ണൻ എംപി. വിഷയം ഇന്ന് പാർലമെന്റിൽ ഉന്നയിക്കും. എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എംപി.