പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു
5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്.
തൊടുപുഴ : ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന പെൺകുട്ടികൾക്കായുള്ള കരിമണ്ണൂർ പ്രീമെട്രിക് ഹോസ്റ്റലിലേക്കും ആൺകുട്ടികൾക്കായുള്ള കൂവപ്പള്ളി പ്രീമെട്രിക് ഹോസ്റ്റലിലേക്കും പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ഹോസ്റ്റലിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ടായിരിക്കും.കൂടാതെ കുട്ടികളുടെ രാത്രികാല പഠനത്തിനും മാനസികശാരിരികആരോഗ്യ സംരക്ഷണ സേവനങ്ങൾക്കുമായി റസിഡന്റ് ട്യൂട്ടറുടെ സേവനം,നിശ്ചിത മെനു അനുസരിച്ചിട്ടുള്ള സമീകൃത ആഹാരം,സ്‌കൂൾ, ഹോസ്റ്റൽ യൂണിഫോമുകൾ,കൃത്യമായി ഇടവേളകളിൽ വൈദ്യപരിശോധന, കൗൺസിലിംഗ് തുടങ്ങിയവ.ലൈബ്രറി സൗകര്യം,സ്മാർട്ട് ക്ലാസ് റൂംപോക്കറ്റ് മണി, സ്റ്റേഷണറി, യാത്രകൂലി തുടങ്ങിയവയ്ക്ക് മാസംതോറും നിശ്ചിത തുക ധനസഹായം എന്നീ സേവനങ്ങൾ ഹോസ്റ്റലിൽ നിന്നും ലഭിക്കും.അപേക്ഷകൾ സ്വികരിക്കുന്ന അവസാന തീയതി: മേയ് 20. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ ഫോൺ. 8547630077