താത്കാലിക അധ്യാപക നിയമനം
കൂടിക്കാഴ്ച ജൂൺ 1 ശനിയാഴ്ച സ്കൂളിൽ വെച്ച് നടക്കും.

കണ്ണൂർ : ജി വി എച്ച് എസ് എസ് കതിരൂർ വി എച്ച് എസ് ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ, കെമിസ്ട്രി സീനിയർ, വൊക്കേഷണൽ ടീച്ചർ ഇൻ ഡി എൻ എച്ച്, ടി ടി ഐ എന്നീ തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 1 ശനിയാഴ്ച സ്കൂളിൽ വെച്ച് നടക്കും. ഇംഗ്ലീഷ് സീനിയർ, കെമിസ്ട്രി വിഷയങ്ങളുടെ കൂടിക്കാഴ്ച രാവിലെ 10 മണി മുതൽ. വൊക്കേഷണൽ വിഷയങ്ങളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് 2മണി മുതൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510153050, 9947085920.