അഗ്‌നിസുരക്ഷാ മാർഗരേഖ തയ്യാറാക്കും
പഴയ കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ രൂപീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പും അഗ്‌നിസുരക്ഷാ വകുപ്പും സംയുക്തമായി മാർഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
തിരുവനന്തപുരം : പഴയ കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ രൂപീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പും അഗ്‌നിസുരക്ഷാ വകുപ്പും സംയുക്തമായി മാർഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കെട്ടിടങ്ങൾ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കെട്ടിടങ്ങളുടെ ഫയർ എൻ.ഒ. സി സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
2011 ലെ പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് നിലവിൽ വന്ന ശേഷം ഫയർ എൻ.ഒ.സി നിർബന്ധമാക്കിയിട്ടുണ്ട്. അതിനുമുമ്പ് സ്ഥാപിച്ച കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചാണ് മാർഗനിർദേശം പുറപ്പെടുവിക്കുക.
യോഗത്തിൽ മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഫയർഫോഴ്‌സ് മേധാവി കെ പത്മകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ തുടങ്ങിയവർ പങ്കെടുത്തു.