പ്രിയപ്പെട്ടവരുടെ ഓ സി ....ഉമ്മൻ‌ചാണ്ടി തന്റെ ജനകീയബന്ധം വിട്ട് യാത്രയായിട്ട് ഒരു വർഷം .....അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം .

Jul 18, 2024
പ്രിയപ്പെട്ടവരുടെ ഓ  സി ....ഉമ്മൻ‌ചാണ്ടി  തന്റെ ജനകീയബന്ധം വിട്ട് യാത്രയായിട്ട് ഒരു വർഷം .....അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം .
കോട്ടയം:പ്രിയപ്പെട്ടവരുടെ ഓ  സി ....ഉമ്മൻ‌ചാണ്ടി  തന്റെ ജനകീയബന്ധം വിട്ട് യാത്രയായിട്ട് ഒരു വർഷം .....അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം .....സുരക്ഷയും അകമ്പടി വാഹനങ്ങളുമില്ലാതെ ജനങ്ങളുടെ കൂടെയുണ്ടായിരുന്ന കാരുണ്യത്തിന്റെ തമ്പുരാന് ഓർമ്മപുഷ്പങ്ങൾ ലോകമിന്ന്   നേരുന്നു ...... ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻചാണ്ടി യാത്രയായിട്ട് ഒരു വർഷം തികയുന്ന ഇന്ന് അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്‌ക്കായുള്ള പരിപാടികൾക്ക് ജന്മനാടായ കോട്ടയത്ത് ഇന്ന് തുടക്കമാകും. അര നൂറ്റാണ്ടിലേറെ പുതുപ്പള്ളിയെ കൈവെള്ളയിൽ സൂക്ഷിച്ച പിതാവിന്റെ പിൻഗാമി ചാണ്ടി ഉമ്മൻ എം.എൽ.എ ചെയർമാനായ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് ഗർവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ 1000 വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കൂരോപ്പടയിൽ 50 സെന്റിൽ നിർമ്മിച്ച ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന - ഗോൾ ഫുട്ബാൾ ടർഫിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാത്രി നിയമസഭാംഗങ്ങളുടെ പ്രദർശന ഫുട്ബാൾ മത്സരവുമുണ്ട്.

രാവിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ് വലിയ പള്ളിയിലെ കല്ലറയിലും വീടുകളിലും നടക്കുന്ന പ്രാർത്ഥനയ്ക്ക് മതമേലദ്ധ്യക്ഷന്മാർ നേതൃത്വം നൽകും. പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് അനുസ്‌മ‌രണ സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിലും ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കും. ജില്ലയിലെ 1564 ബൂത്തുകളിലും രാവിലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന.

കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് മൂന്നിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ അദ്ധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനവും ഉമ്മൻചാണ്ടി സ്മാരക മന്ദിര നിർമ്മാണ പ്രഖ്യാപനവും നടക്കും. പ്രധാന നിമിഷങ്ങൾ പകർത്തിയ 100 ചിത്രങ്ങളുടെ പ്രദർശനം,​ അനാഥ മന്ദിരങ്ങളിൽ ഭക്ഷണവിതരണം, രക്തദാന ക്യാമ്പുകൾ, രക്തദാനസേന രൂപവത്കരണം തുടങ്ങി വിവിധ പരിപാടികൾ 31വരെ നടത്തും.ഇന്ദിരാ ഭവനിലും ഇന്ന് രാവിലെ പുഷ്പാർച്ചന നടത്തും. അടുത്തയാഴ്ച തിരുവനന്തപുരത്ത് അനുസ്മരണ ചടങ്ങുമുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.