പോലീസ് ഉദ്യോഗസ്ഥർക്കായി സെമിനാർ
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കാപ്പാ നിയമത്തെക്കുറിച്ചും ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തെക്കുറിച്ചും സെമിനാർ സംഘടിപ്പിച്ചു. പോലീസ് ക്ലബ്ബിൽ നടന്ന സെമിനാർ കാപ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റീസ് എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു. കാപ്പാ അഡ്വൈസറി ബോര്‍ഡ് അംഗം മുഹമ്മദ് വാസിം, ടി.എസ്. സിബി (ഡിസ്ട്രിക്ട് ലോ ഓഫീസർ കോട്ടയം), അഡീഷണൽ എസ്പി എം.ആർ. സതീഷ് കുമാർ, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി മാർക്കോസ് തുടങ്ങിയവർ പങ്കെടുത്തു.