യുവമാധ്യമ ക്യാമ്പ്
YOUNG
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മേയ് 22,23,24 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ച് സംസ്ഥാനതലയുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. പതിനെട്ടിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ചു യുവജനങ്ങളിലും യുവ മാധ്യമ പ്രവർത്തകരിലും അവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു ക്യാമ്പ്.
പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികളുടെ പേര്, മേൽവിലാസം. ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ മേയ് 18 ന് മൂന്നുമണിക്കു മുമ്പായി [email protected] എന്ന ഇ - മെയിൽ വിലാസത്തിൽ അയച്ചു തരണം. ഫോൺ :0481-2561105, 9847133866