വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഫയല്‍ അദാലത്ത് 26ന്; നിവേദനങ്ങള്‍ 15 വരെ സമര്‍പ്പിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും വകുപ്പിലെ മറ്റ് ഉന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
എറണാകുളം : കേരള വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂലൈ 26ന് എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും വകുപ്പിലെ മറ്റ് ഉന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 31-12-2023 ന് മുമ്പുളള അധ്യാപക നിയമനം, അപ്രൂവല്‍, പെന്‍ഷന്‍, വിജിലന്‍സ് കേസുകള്‍, ഭിന്നശേഷി സംവരണം എന്നിവ സംബന്ധിച്ചുളള വിഷയങ്ങളില്‍ പരാതിക്കാര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15നകം എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പരാതി സമര്‍പ്പിക്കാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എസ് ദേവിക അറിയിച്ചു.