ന്യൂഡൽഹിയിൽ ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’നും തുടക്കം കുറിച്ചു

Jul 19, 2024
ന്യൂഡൽഹിയിൽ ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’നും തുടക്കം കുറിച്ചു

ടോൾ ഫ്രീ നമ്പറായ 1933-ഉം വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും UMANG ആപ്ലിക്കേഷനും ‘മാനസി’നുണ്ടാകും; അതുവഴി രാജ്യത്തെ പൗരന്മാർക്കു ലഹരിയിൽനിന്നുള്ള മോചനം, പുനരധിവാസം എന്നിവയെക്കുറിച്ചുള്ള ഉപദേശം തേടാനും പേരുവിവരങ്ങൾ വെളിപ്പെടുത്താതെ മയക്കുമരുന്നുകടത്തു സംബന്ധിച്ച വിവരങ്ങൾ എൻസിബിയുമായി 24 മണിക്കൂറും പങ്കിടാനും കഴിയും

2047-ഓടെ എല്ലാ മേഖലയിലും ഇന്ത്യയെ ഒന്നാമതെത്തിക്കുക എന്നതാണു പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം; യുവതലമുറയെ മയക്കുമരുന്നെന്ന വിപത്തിൽനിന്ന് അകറ്റിയാലേ ഇതു സാധ്യമാകൂ.

‘ഗവണ്മെന്റിന്റെ സർവതോമുഖസമീപനത്തെ’ അടിസ്ഥാനമാക്കിയും ഘടനാപരവും സ്ഥാപനപരവും വിവരാധിഷ്ഠിതവുമായ പരിഷ്കാരങ്ങളുടെ മൂന്നു സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുമാണു മോദി ഗവണ്മെന്റ് കഴിഞ്ഞ 5 വർഷമായി ഈ പോരാട്ടം നടത്തുന്നത്

മയക്കുമരുന്നു വ്യവസായമാകെ ഇപ്പോൾ മയക്കുമരുന്നു ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു; മയക്കുമരുന്നിൽനിന്നുള്ള പണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വളരെ ഗുരുതരമായ ഭീഷണിയായി മാറി

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടുക മാത്രമല്ല, ആ ശൃംഖലയാകെ തകർക്കുക എന്നതായിരിക്കണം എല്ലാ ഏജൻസികളുടെയും ലക്ഷ്യം

ഒരിടത്തുനിന്നും ഒരു ഗ്രാം മയക്കുമരുന്നുപോലും ഇന്ത്യയിലേക്കു വരാൻ ഞങ്ങൾ അനുവദിക്കില്ല; ഇന്ത്യയുടെ അതിർത്തികൾ മയക്കുമരുന്നു വ്യാപാരത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ അനുവദിക്കില്ല

മയക്കുമരുന്നു വിതരണത്തോടു നിഷ്കരുണമായ സമീപനവും ആവശ്യകത കുറയ്ക്കുന്നതിനുള്ള തന്ത്രപരമായ സമീപനവും ആഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള മാനുഷിക സമീപനവും വേണം

NCORD യോഗങ്ങൾ പരിണിതഫലങ്ങൾ അടിസ്ഥാനമാക്കിയുള്ളതാകണം

നേരത്തെ, നമ്മുടെ ഏജൻസികളുടെ മുദ്രാവാക്യം ‘അറിയേണ്ടതുണ്ട്’ എന്നായിരുന്നു; എന്നാൽ ഇപ്പോൾ നാം ‘കർത്തവ്യം പങ്കിടലി’ലേക്കു നീങ്ങണം, ഈ പ്രധാന മാറ്റം എല്ലാ ഏജൻസികളും സ്വീകരിക്കണം

ഉടൻതന്നെ, മയക്കുമരുന്നുകളുടെ പ്രാഥമിക പരിശോധനയ്ക്കുള്ള കിറ്റുകൾ കുറഞ്ഞ നിരക്കിൽ ഗവണ്മെന്റ് നൽകും; ഇതു കേസെടുക്കുന്നതു സുഗമമാക്കും

ന്യൂഡല്‍ഹി; 2024 ജൂലൈ 18

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ മയക്കുമരുന്ന് ഏകോപന കേന്ദ്രത്തിന്റെ (NCORD) ഏഴാം ഉന്നതതല യോഗം ചേർന്നു. ദേശീയ മയക്കുമരുന്നു ഹെൽപ്പ് ലൈൻ ‘മാനസി’ന് (മാദക് പദാർഥ് നിഷേധ് ആസൂചനാ കേന്ദ്ര്) അദ്ദേഹം തുടക്കംകുറിച്ചു. ശ്രീനഗറിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മേഖലാ ഓഫീസും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു. എൻസിബി ‘വാർഷിക റിപ്പോർട്ട് 2023’, ‘നശാ മുക്ത് ഭാരതി’ന്റെ സംഗ്രഹം എന്നിവയും ശ്രീ അമിത് ഷാ പ്രകാശനം ചെയ്തു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരായ പോരാട്ടം അതീവ ഗൗരവത്തോടെയാണു നടക്കുന്നതെന്നും യജ്ഞമായി അതു മുന്നോട്ടുകൊണ്ടുപോകുന്നതിൽ നാം വിജയിച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇപ്പോൾ യഥാർഥ പോരാട്ടം ആരംഭിച്ചെന്നും ഈ പോരാട്ടത്തിന്റെ നിർണായകഘട്ടത്തിലാണു നാമെന്നും അദ്ദേഹം പറഞ്ഞു. 35 വയസ്സിനു താഴെയുള്ള രാജ്യത്തെ ഓരോ പൗരനും ഈ യുദ്ധത്തിൽ പോരാടുമെന്നു പ്രതിജ്ഞയെടുക്കുന്നില്ലെങ്കിൽ, 35 വയസ്സിനു മുകളിലുള്ള ഓരോ പൗരനും അവരെ നയിക്കുമെന്നു പ്രതിജ്ഞയെടുക്കുന്നില്ലെങ്കിൽ, നമുക്ക് ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിയില്ലെന്നു ശ്രീ ഷാ പറഞ്ഞു. ഗവണ്മെന്റുകൾക്കുപോലും ഈ യുദ്ധത്തിൽ വിജയിക്കാനാകില്ലെന്നും, മറിച്ച്, ഈ പോരാട്ടം രാജ്യത്തെ 130 കോടി ജനങ്ങളിലേക്കും എത്തിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
2047-ഓടെ എല്ലാ മേഖലയിലും ഇന്ത്യയെ ഒന്നാമതെത്തിക്കാനാണു പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നതെന്നും യുവതലമുറയെ മയക്കുമരുന്നു വിപത്തിൽനിന്ന് അകറ്റി നിർത്തുന്നതിലൂടെയേ ഇതു സാധ്യമാകൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരായ ഈ പോരാട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും അതു ഗൗരവത്തോടെ കാണണമെന്നും മുൻഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തിനു മുൻതൂക്കം നൽകിയില്ലെങ്കിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നുവിമുക്ത ഇന്ത്യയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട്, വലിയ വെല്ലുവിളിയും ദൃഢനിശ്ചയവുമാണെന്നും ശ്രീ ഷാ പറഞ്ഞു. നാമിപ്പോൾ അവബോധമുള്ളവരാണെന്നും ഈ നിർണായകഘട്ടത്തിൽ ഒറ്റക്കെട്ടായി ധീരമായി പോരാടിയാൽ ഈ പോരാട്ടത്തിൽ വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
 
 
സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനത്തോടെയും ഘടനാപരവും സ്ഥാപനപരവും വിവരദായകവുമായ പരിഷ്‌കാരങ്ങളുടെ മൂന്ന് തൂണുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 5 വര്‍ഷമായി മോദി ഗവണ്‍മെന്റ് ഈ പോരാട്ടത്തിന് ശ്രമിച്ചതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2004 മുതല്‍ 2023 വരെ 5,933 കോടി രൂപ വിലമതിക്കുന്ന 1,52,000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയപ്പോള്‍ 2014 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തിനുള്ളില്‍ 22,000 കോടി വിലമതിക്കുന്ന 5,43,000 കിലോഗ്രാം ആയി ഇത് വര്‍ദ്ധിച്ചു. മോദി ഗവണ്‍മെന്റിന്റെ ശ്രമഫലമായി നിരവധി മയക്കുമരുന്ന് ശൃംഖലകളെ വിജയകരമായി തകര്‍ക്കാനായതായും ശ്രീ ഷാ പറഞ്ഞു.
 
നമ്മുടെ ഭാവി തലമുറയെ നശിപ്പിക്കുന്നതണ് മയക്കുമരുന്നിന്റെ ഏറ്റവും വലിയ പോരായ്മയെന്നും ലഹരിക്ക് അടിമകളായവര്‍ തങ്ങളുടെ കുടുംബത്തെയാകെ കടുത്ത നിരാശയ്ക്കും അപകര്‍ഷതാബോധത്തിനും അടിമപ്പെടുത്തുന്നുവെന്നും കേന്ദ്ര ആഭ്യന്തര -സഹകരണ മന്ത്രി പറഞ്ഞു. ഈ വ്യാപാരമാകെ ഇപ്പോള്‍ നാര്‍ക്കോ ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും മയക്കുമരുന്നില്‍ നിന്നുള്ള ഈ പണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും ഗുരുതരമായ ഭീഷണിയായി ഉയര്‍ന്നുവരുന്നതുമാണ് പുതിയ അപകടമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള സാമ്പത്തിക ഇടപാടുകളുടെ മറ്റ് മാര്‍ഗ്ഗങ്ങളും മയക്കുമരുന്ന് വ്യാപാരം മൂലം ശക്തിപ്പെട്ടുവെന്നും ശ്രീ ഷാ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തില്‍ മാത്രമല്ല, അനധികൃത ഹവാല ഇടപാടുകളിലും നികുതി വെട്ടിപ്പിലും ഇടപെടുന്ന ഇത്തരം നിരവധി സംഘടനകള്‍ രൂപം കൊണ്ടിട്ടുണ്ട്. നമ്മള്‍ ശക്തമായും കര്‍ശനമായും നേരിടേണ്ട ഒരു ബഹുതല കുറ്റകൃത്യമായി മയക്കുമരുന്ന് കള്ളക്കടത്ത് ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ മാത്രമല്ല, അതിന്റെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടുകയും മുഴുവന്‍ ശൃംഖലയും തകര്‍ക്കുകയും ചെയ്യുന്നതിന് എല്ലാ ഏജന്‍സികളും, പ്രത്യേകിച്ച് സംസ്ഥാന പോലീസ് ലക്ഷ്യം വയ്ക്കണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇതിനായി മുകളില്‍ നിന്ന് താഴേക്കും താഴേ നിന്ന് മുകളിലേക്കുമുള്ള അന്വേഷണത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഒരു മയക്കുമരുന്ന് ശേഖരം പിടികൂടിയാല്‍ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതും അതിന് പിന്നിലെ മുഴുവന്‍ ശൃംഖലയേയും തകര്‍ക്കേണ്ടതും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി വലിയ മയക്കുമരുന്ന് കേസുകള്‍ മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും എന്ന സമീപനത്തോടെ അന്വേഷിക്കുന്നതില്‍ ഗുജറാത്ത് ആഭ്യന്തരവകുപ്പ് വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സിന്തറ്റിക് മരുന്നുകളുടെ പ്രശ്‌നം ഇപ്പോള്‍ ഇന്ത്യയിലും ഉയര്‍ന്നുവരുന്നുണ്ടെന്നും അടുത്തിടെ നിരവധി അനധികൃത ലബോറട്ടറികളില്‍ നിന്ന് ഇവ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാ സംസ്ഥാന അന്വേഷണ സംവിധാനങ്ങളും മറ്റ് ഏജന്‍സികളും എന്‍.സി.ബിയില്‍ നിന്ന് ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗ്രാം മയക്കുമരുന്നുപോലും ഒരിടത്തുനിന്നും ഇന്ത്യയിലേക്ക് കടക്കാനോ ഇന്ത്യയുടെ അതിര്‍ത്തികളെ മയക്കുമരുന്ന് വ്യാപാരത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ല എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഷാ പറഞ്ഞു. മയക്കുമരുന്ന് എവിടെ നിന്നുവന്നാലും എവിടേയ്ക്ക് പോയാലും അത് ഗൗരവമായി കാണണമെന്നും ലോകം മുഴുവന്‍ ഒരുമിച്ച് പോരാടിയില്ലെങ്കില്‍ നമുക്ക് ഈ യുദ്ധത്തില്‍ വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 
എന്‍.സി.ഒ.ആര്‍.ഡി നടപ്പിലാക്കുന്നതിന് താന്‍ 2014 മുതല്‍ വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അത് പ്രോത്സാഹജനകമായ ഫലങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായിച്ചതായും ശ്രീ അമിത് ഷാ പറഞ്ഞു. ജില്ലാതല എന്‍.സി.ഒ.ആര്‍.ഡി കള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഈ പോരാട്ടങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല എന്‍.സി.ഒ.ആര്‍.ഡി.കള്‍ ചര്‍ച്ചയ്ക്ക് വേണ്ടി മാത്രമുളളതാകരുതെന്നും അവ തീരുമാനത്തിനും അവലോകനത്തിനുംകൂടിയുള്ള വേദിയാകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജില്ലകള്‍ സ്വന്തം ലക്ഷ്യങ്ങള്‍ നിശ്ചയിക്കണമെന്നും അവ അവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.ഒ.ആര്‍.ഡി യോഗങ്ങള്‍ ഫലത്തെ അടിസ്ഥാനമാക്കിയുള്ളതും ഫലം നല്‍കുന്നതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിശ്ചിത ലക്ഷ്യം നിശ്ചയിക്കുക, അത് അവലോകനം ചെയ്യുക, പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങള്‍ മെനയുക എന്നിവയൊക്കെ അതിന്റെ പ്രധാന ഭാഗമാകണമെന്നും ശ്രീ ഷാ നിര്‍ദ്ദേശിച്ചു. പി.ഐ.ടി.എന്‍.ഡി.പി.എസിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ എല്ലാ ഏജന്‍സികളോടും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പ് നമ്മുടെ ഏജന്‍സികളുടെ മുദ്രാവാക്യം 'അറിയേണ്ടതിന്റെ ആവശ്യകത' എന്നായിരുന്നു, എന്നാല്‍ ഇപ്പോള്‍ നാം 'കടമയുടെ പങ്കിടലി'ലേയ്ക്ക് നീങ്ങണമെന്നും ഈ പ്രധാന മാറ്റം എല്ലാ ഏജന്‍സികളും സ്വീകരിക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വിതരണത്തോട് ദയയില്ലാത്തതും ആവശ്യകത കുറയ്ക്കുന്നതിന് തന്ത്രപരവും അപകടംകുറയ്ക്കുന്നതിന് മാനുഷികവുമായ സമീപനങ്ങള്‍ ഉണ്ടാകണമെന്ന് ശ്രീ ഷാ പറഞ്ഞു. മൂന്നും വ്യത്യസ്തമാണ്, എന്നാല്‍ ഇത് ചെയ്യാത്തിടത്തോളം വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മാനസ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും എല്ലാ യൂണിറ്റുകളിലും എത്തിച്ചേരേണ്ട മറ്റ് നിരവധി സംരംഭങ്ങള്‍ക്കും തുടക്കമായിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ അവരുടെ ബജറ്റിന്റെ ഒരു ഭാഗം നാര്‍ക്കോട്ടിക് ഫോറന്‍സിക്്‌സിനായി ചെലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  മയക്കുമരുന്നിന്റെ പ്രാഥമിക പരിശോധനയ്ക്കുള്ള കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ഗവണ്‍മെന്റ് ഉടന്‍ നല്‍കും; ഇത് കേസുകള്‍ ഫയല്‍ ചെയ്യുന്നത് വളരെ എളുപ്പമാക്കും, അദ്ദേഹം പറഞ്ഞു.  സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നാശ മുക്ത ഭാരത പ്രചാരണ പരിപാടി നന്നായി ഏറ്റെടുത്തിട്ടുണ്ടെന്നും എല്ലാ മത, യുവജന, റോട്ടറി സംഘടനകളും ഇതില്‍ ചേരണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.  മയക്കുമരുന്നിനെതിരായ ഈ പോരാട്ടത്തില്‍ നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇനി അതിന്റെ വേഗതയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു.  വേഗത കൂട്ടാനും സമഗ്രത വര്‍ധിപ്പിക്കാനും ഒരുപാട് സഹപ്രവര്‍ത്തകരെ കൂടെ കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
 
 ജമ്മു കശ്മീരില്‍ ശ്രീനഗറിലെ മേഖലാ ഓഫീസ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. എന്‍സിബിക്ക് ഇപ്പോള്‍ 30 സോണല്‍ ഓഫീസുകളും 7 റീജിയണല്‍ ഓഫീസുകളും ഉണ്ട്.  എന്‍സിബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്-2023, മയക്കുമരുന്ന് കടത്തലിനും മയക്കുമരുന്ന് ദുരുപയോഗത്തിനുമെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ എന്‍സിബി ഇതര ഏജന്‍സികളുടെയും പരിശ്രമങ്ങളും നേട്ടങ്ങളും എടുത്തുകാണിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ എല്ലാ ഏജന്‍സികളും നടത്തിയ പിടിച്ചെടുക്കലുകള്‍, മയക്കുമരുന്ന് കടത്ത് സംബന്ധിച്ച ഏറ്റവും പുതിയ പ്രവണതകള്‍, മയക്കുമരുന്നുകള്‍; സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ നിയമവിരുദ്ധമായ  കടത്ത് എന്നിവ തടയുന്നതിനുള്ള നടപടി (പിഐടിഎന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) എന്നിവ പ്രകാരമുള്ള നടപടി ഉള്‍പ്പെടെയുള്ള സാമ്പത്തിക അന്വേഷണം എന്നിവയുടെ ഡാറ്റ ഇതില്‍ അടങ്ങിയിരിക്കുന്നു. മാനസിന് ( ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരായ പ്രചാരണ കേന്ദ്രത്തിന്റെ ്ഹ്രസ്വ രൂപം) 1933 എന്ന ടോള്‍ ഫ്രീ നമ്പറും ഒരു വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും ഉമാംഗ് ആപ്പും ഉണ്ടായിരിക്കും, അതുവഴി പൗരര്‍ക്ക് മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്‍സിബിയുമായി 24 മണിക്കൂറും ബന്ധപ്പെടാനാകും. മയക്കുമരുന്ന് ദുരുപയോഗം, ഡീ-അഡിക്ഷന്‍, പുനരധിവാസം തുടങ്ങിയ അവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കച്ചവടമോ കടത്ത് അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കൂടിയാലോചന എന്നിങ്ങനെ ഏതു വിവരവും ഇതുവഴി പങ്കുവയ്ക്കാം.
 
 നിയമവിരുദ്ധമായ കൃഷി ഒരു വലിയ വിപത്താണ്, കൂടാതെ, ബിസാഗ് - എന്നിനോടൊപ്പം എന്‍സിബി, അനധികൃത കൃഷി തടയുന്നതിനും കൃത്യമായ ജിഐഎസ് വിവരങ്ങള്‍ നല്‍കുന്നതിനുമായി 'മാപ്ഡ്രഗ്‌സ്' എന്ന വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും ഏജന്‍സികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
 എല്ലാ പങ്കാളികളും എല്ലാ മന്ത്രാലയങ്ങളും, വകുപ്പുകളും, സംസ്ഥാന ഗവണ്‍മെന്റുകളും നാശ മുക്ത് ഭാരതത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളുടെയും തലവന്മാരും യോഗത്തില്‍ പങ്കെടുത്തു.  കേന്ദ്ര ആഭ്യന്തര സെക്രട്ടറി, റവന്യൂ സെക്രട്ടറി, സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയ സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, എന്‍സിബി ഡയറക്ടര്‍ ജനറല്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, പൊലീസ് ഡയറക്ടര്‍ ജനറല്‍മാര്‍, മയക്കുമരുന്ന് വിരുദ്ധ കര്‍മസേനാ മേധാവികള്‍ എന്നിവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. എന്‍സിബി, ഡിആര്‍ഐ, ഇഡി, ബിഎസ്എഫ്, എസ്എസ്ബി, സിആര്‍പിഎഫ്, സിഐഎസ്എഫ്, ആര്‍പിഎഫ്, നേവി, കോസ്റ്റ് ഗാര്‍ഡ് മുതലായവയുടെ മുതിര്‍ന്ന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.