ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയം പദ്ധതി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെൺമക്കളുടെയും വിവാഹത്തിന് ധനസഹായം
പത്തനംതിട്ട : ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയം പദ്ധതി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും ഭിന്നശേഷിക്കാരായ സ്ത്രീക്കും പുരുഷനും വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹശേഷം മൂന്നുമാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിവാഹത്തിന് മുമ്പും അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെൺമക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും. (മുമ്പ് രണ്ട് പെൺമക്കൾക്കാണ് അനുവദിച്ചിരുന്നത്). സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. ഫോൺ: 04682 325168.