ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് പ്രവർത്തനോദ്ഘാടനം
കാഞ്ഞിരപ്പള്ളി: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ 2024-25 അധ്യയനവർഷ പ്രവർത്തനോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. നാളെ ഉച്ചയ്ക്ക് 12.30ന് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് സിന്ധു മോഹൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ഷാനവാസ്, പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, ഡിഇഒ ഇ.ടി. രാഗേഷ്, എഇഒ എസ്. സുൽഫിക്കർ, പ്രിൻസിപ്പൽ സിസി അലക്സ്, ഹെഡ്മിസ്ട്രസ് സിൽവി ഡേവിസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാർഥികളെ തെരഞ്ഞെടുത്ത് സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള കോളജ്-സ്കൂൾ അധ്യാപകരും, പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടുന്ന ടീമാണ് ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.