ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജീവിതത്തില്‍ പകര്‍ത്തണം :കെ സി വേണുഗോപാൽ
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജീവിതത്തില്‍ പകര്‍ത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഫൗണ്ടേഷന് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുഃഖവും സാന്ത്വനവും അനുഭവിക്കുന്നവരുടെ അടുത്തേക്ക് എത്തണം. കാരുണ്യ പ്രവര്‍ത്തനങ്ങളും കരുതലും പാര്‍ട്ടി പരിപാടിയാക്കണം. ഉമ്മന്‍ ചാണ്ടിയായില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയേപ്പോലെയാകാന് ഓരോ പൊതുപ്രവര്‍ത്തകനും ശ്രമിക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാരിനെതിരേ ശക്തമായ പോരാട്ടത്തിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകണമെന്നും വേണുഗോപാൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അനുസ്മരണപ്രഭാഷണം നടത്തി.ചാണ്ടി ഉമ്മന്‍ എംഎല്‍എ, എംപിമാരായ ജെബി മേത്തര്‍, ബെന്നി ബഹന്നാന്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഷാഫി പറമ്പില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണ് എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കന്,പി.എ. സലിം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി.ആര്. സോന, റോയി കെ. പൗലോസ്, എം. ലിജു, വി.പി. സജീന്ദ്രന്, ജോസി സെബാസ്റ്റ്യന്‍, ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാത്യൂസ്, മുഹമ്മദ് ഷിയാസ്, യൂജിൻ തോമസ്, അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുതിയ ഡിസിസി ഓഫീസ് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും ഡിസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തന പ്രഖ്യാപനവും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിര്‍വഹിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി മാമ്മന്‍ മാപ്പിള ഹാളില്‍ ഉമ്മന്‍ ചാണ്ടി ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്ച്ചനയുമുണ്ടായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.