അക്ഷയ സംരംഭക കുടുംബങ്ങൾക്ക് താങ്ങും തണലുമായി അക്ഷയ കെയർ ഫെയ്‌സ് ട്രസ്റ്റ്

സോജൻ ജേക്കബ്

Jul 18, 2024
അക്ഷയ സംരംഭക   കുടുംബങ്ങൾക്ക് താങ്ങും തണലുമായി അക്ഷയ  കെയർ ഫെയ്‌സ്  ട്രസ്റ്റ്
കോട്ടയം :കേരളത്തിലെ അക്ഷയ സംരംഭകരുടെ  ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് - ഫെയ്‌സ് കൂട്ടായ്മ  സഹപ്രവർത്തകർക്ക്  താങ്ങും തണലുമായിരിക്കുകയാണ്. 2022 ഡിസംബർ ഒന്നാം തിയ്യതി രജിസ്റ്റർ ചെയ്ത്   ആരംഭം കുറിച്ച അക്ഷയ കെയർ ഫെയ്‌സ് ട്രസ്റ്റ് ,  ഇതിനകം മരണമടഞ്ഞ എട്ടോളം  അക്ഷയ സംരംഭകരുടെ കുടുംബങ്ങളിൽ  ഏഴു കുടുംബങ്ങൾക്ക്   5 ലക്ഷം രൂപ വീതം കുടുംബ സഹായ ഫണ്ട് നൽകാൻ  അക്ഷയ കെയർ പദ്ധതിയിലൂടെ സാധിച്ചു. 
1. തുശ്ശൂർ ജില്ലയിലെ     ഗിരിഷ്കുമാർ  സി.കെ 2. എറണകുളും ജില്ലയിലെ     ഏൽദോസ് ചാക്കോ 3. ആലപുഴ ജില്ലയിലെ     സ്വർണ്ണലത എസ് 4. കാസർഗോഡ് ജില്ലയിലെ       ഹനീഫ എ മൂപ്പ  5 .പാലക്കാട് ജില്ലയിലെ സംരംഭകനായ ബി.ഗംഗാധരൻ 6 .തിരുവനന്തപുരം ജില്ലയിലെ റാം മോഹൻ. എസ് 7 .ഇടുക്കി ജില്ലയിലെ  സംരംഭകനായിരുന്ന  ജോസ് എം എം   എന്നിവർക്കാണ്  അക്ഷയ കെയർ പദ്ധതി വഴി 35  ലക്ഷം രൂപ ഇതു വരെ നൽകാൻ കഴിഞ്ഞത് .
എട്ടാമതായി മരണമടഞ്ഞ കോട്ടയം ജില്ലയിലെ തോട്ടകം അക്ഷയ സംരംഭകൻ പുരുഷോത്തമൻ സാറിന്റെ കുടുംബത്തിനുള്ള മരണാനന്തര സഹായം ഉടൻ തന്നെ കൈമാറുന്നതാണന്ന്  അക്ഷയ കെയർ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട് ..

കേരളത്തിലെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫെയ്‌സ്  രൂപീകരണ വേളയിൽ തങ്ങളുടെ അംഗങ്ങളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി രൂപീകരിച്ചതാണ്  അക്ഷയ കെയർ ഫെയ്‌സ് ട്രസ്റ്റ് .
18 വയസു മുതൽ 60 വയസ് വരെയുള്ള ഫെയ്‌സ് മെമ്പർമാർക്കും  അവരുടെ ജീവിത പങ്കാളിക്കും  പദ്ധതിയിൽ ചേരാവുന്നതാണ്.  
 ഒരു മെംബേർക്ക് രെജിസ്ട്രേഷൻ ഫീ 1000 രൂപയും രണ്ട് മരണത്തിന്റെ പങ്കാളിത്ത വിഹിതം 1000 രൂപയും ഉൾപ്പെടെ 2000 രൂപയാണ് അടക്കേണ്ടത്. ഫെയ്‌സ് മെമ്പറും ജീവിത പങ്കാളിയും കെയർ അംഗങ്ങൾ ആവുന്നുണ്ട് എങ്കിൽ രണ്ടു പേരും 2000 രൂപ വിതം Rs. 4000 അടക്കേണ്ടതാണ്.
കൂടാതെ അക്ഷയ കെയറിൽ ഉള്ള ഒരംഗം മരണപെട്ടാൽ 7 ദിവസത്തിനുള്ളിൽ 500 രൂപ www.akshayacare.in site വഴി അടക്കേണ്ടതാണ്.
 
ഫെയ്‌സ് സംഘടന അക്ഷയ സംരംഭകരുടെ ക്ഷേമത്തിനായി ആരംഭിച്ച അക്ഷയ കെയർ പദ്ധതി കഴിഞ്ഞ ഒരു വർഷക്കാലമായി ഫെയ്സ് അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചുവരുന്നു.
 ഫെയ്‌സ് കൂട്ടായ്മയുടെ ഈ  സത്കർമ്മത്തിന്  അക്ഷയ സംരംഭകരുടെ ഇടയിൽ വലിയൊരു ചലനം സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട് .
ഫെയ്‌സ് സംഘടന നടപ്പിലാക്കിയ അക്ഷയ സംരംഭകർക്ക് വേണ്ടിയുള്ള ജീവകാരുണ്യ പദ്ധതി അക്ഷയ കെയർ പദ്ധതി എല്ലാ അംഗങ്ങളെയും സഹകരണത്തോടെ അക്ഷയ സംരംഭകർക്ക് ഒരു കൈത്താങ്ങായി മുന്നോട്ടുപോകുകയാണ് 
 സമാശ്വാസ നിധി അക്ഷയ കെയറിൽ അംഗങ്ങളായവരുടെ വിഹിതത്തിൽ നിന്നാണ്  നൽകിവരുന്നത്. മരിച്ച അംഗങ്ങളുടെ കുടുംബത്തിനുള്ള വിഹിതം (500 രൂപ )മുടക്കമില്ലാതെ അടക്കുവാൻ അതുകൊണ്ടുതന്നെ എല്ലാ അംഗങ്ങളും .തങ്ങളുടെ വിഹിതം ഉറപ്പാക്കുന്നു .
അക്ഷയ കെയർ പദ്ധതിയുടെ സുഗമമായ  നടത്തിപ്പിന്  വെബ് സൈറ്റ്  ഒരുക്കിയിടുണ്ട് www.akshayacare.in  ഈ സൈറ്റിൽ കൂടി നിങ്ങളുടെ വിഹിതം അടക്കാവുന്നതും തങ്ങളുടെ  അക്കൗണ്ട് ബാലൻസ് പൂജ്യം ആവാതെ അംഗങ്ങൾക്ക്  ഈ പദ്ധതിയിൽ അംഗമാണോ എന്നറിയുന്നതിനും  സാധിക്കുന്നതാണ്.
 കൂടാതെ റീചാർജ് സംബന്ധമായ കാര്യങ്ങളിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഒരു ടെക്നിക്കൽ ടീം  ഇപ്പോൾ നിലവിലുണ്ട്..സംസ്ഥാന ,ജില്ലാ ,ബ്ലോക്ക് തലങ്ങളിലുള്ള കോർഡിനേറ്റർമാർ കെയർ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നുണ്ട് .
അക്ഷയ സംരംഭകരുടെ സംരംഭാകരാൽ നിയന്ത്രിക്കപ്പെടുകയും അംഗങ്ങളായുള്ളവർക്ക് അവരുടെ മരണാനന്തരം അവകാശികൾക്ക് 5 ലക്ഷം രൂപ കിട്ടുന്ന സ്വപ്നപദ്ധതിയാണിത് .പെട്ടന്നുള്ള മരണങ്ങളിൽ പകച്ചുപോകുന്ന കുടുംബാംഗങ്ങൾക്ക് തണലാകുവാൻ ,വെളിച്ചമേകുവാൻ അക്ഷയ കെയറിന് സാധിക്കുന്നു .ഫെയ്‌സ് രൂപീകൃതമാകുന്നതിന് മുമ്പ് ഇത്തരം സാഹചര്യങ്ങളിൽ സംരംഭകർക്ക്  നിസ്സഹായകരായി നോക്കി നിൽക്കുവാനെ കഴിയുമായിരുന്നുള്ളു.

ഫെയ്‌സ് തൃശൂർ ജില്ലാ പ്രസിഡന്റും അക്ഷയ കെയർ ഫെയ്‌സ്ട്രസ്റ്റ്‌ പ്രസിഡന്റ്‌ ജെഫേഴ്സൺ മാത്യു ,ഫെയ്‌സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സോണി ആസാദ് സെക്രട്ടറിയും ഷൗക്കത്തലി മലപ്പുറം ട്രഷറുമായ ഒൻപതംഗ  ട്രസ്റ്റ് ആണ് അക്ഷയ കെയർ ഫെയ്‌സ് ട്രസ്റ്റിന് നെത്ര്വതം നൽകുന്നത് .
കോട്ടയത്ത് നടന്ന ഫെയ്‌സ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ സംസ്ഥാനത്തെ എല്ലാ അക്ഷയസംരംഭകരെയും രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന  ഫെയ്‌സിലേക്കും   അക്ഷയ  കെയർ ട്രസ്റ്റിലേക്കും ഫെയ്‌സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ സ്വാഗതം ചെയ്തിരുന്നു .ഔദ്യോഗിക സംവിധാനങ്ങൾ  മരണപ്പെടുന്ന അക്ഷയ സംരംഭകർക്ക് മതിയായ സഹായഹസ്തമേകാൻ മറന്നപ്പോൾ  സംസ്ഥാനതലത്തിൽ ഫെയ്‌സ് സംരംഭക കൂട്ടായ്‌മ  നടത്തിയ ഇടപെടലുകളെ  എത്ര അഭിനന്ദിച്ചാലും മതിവരുകയില്ല  ......

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.