ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികാഘോഷം : ശംഖുമുഖത്ത് സാരംഗ് ഹെലികോപ്റ്റർ ടീമിൻ്റെ അഭ്യാസ പ്രകടനം
തിരുവനന്തപുരം :ജൂലൈ 19 ന്, വ്യോമസേനയുടെ ലോകപ്രശസ്ത എയർ വാരിയർ ഡ്രിൽ ടീമും (AWDT), SARANG ഹെലികോപ്റ്റർ ഡിസ്പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിക്കും, തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ സാക്ഷ്യം വഹിക്കും. ജൂലൈ 20, 21 തീയതികളിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലുലു മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ പൊതുജനങ്ങൾക്കും കാണാനുള്ള അവസരം ഉണ്ട്. വ്യോമസേനയുടെ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFWA) സ്റ്റാൾ എന്നിങ്ങനെ വിവിധ എക്‌സിബിഷൻ സ്റ്റാളുകൾ ഉണ്ടായിരിക്കും. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും അവരുടെ ഏറ്റവും പുതിയ ആയുധങ്ങളുള്ള GARUD കമാൻഡോകളും പ്രദർശനത്തിൻ്റെ ഭാഗമാകും. ഇൻഡക്ഷൻ പബ്ലിസിറ്റി എക്‌സിബിഷൻ വെഹിക്കിൾ (ഐപിഇവി) രാജ്യത്തുടനീളമുള്ള ഇൻഡക്ഷൻ പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോച്ചും പൊതുജനങ്ങൾക്ക് ലഭ്യമാകും. സിമുലേറ്ററിൽ പൊതുജനങ്ങൾക്ക് വിമാനത്തിൻ്റെ നേരിട്ടുള്ള പറക്കൽ അനുഭവം ലഭിക്കും.
എയർ വാരിയർ ഡ്രിൽ ടീമിൻ്റെ (AWDT) ഡ്രിൽ ഡെമോൺസ്‌ട്രേഷനും, വ്യോമസേനയുടെ സിംഫണി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്നും ചടങ്ങിൽ ആകർഷണ കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു.