ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന്

Jan 8, 2026
ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന്

സുല്‍ത്താന്‍ ബത്തേരിയില്‍ പുതുതായി നിര്‍മ്മിച്ച ലീഗല്‍ മെട്രോളജി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വര്‍ക്കിങ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി കോംപ്ലക്‌സിന്റെയും  ഉദ്ഘാടനം ഇന്ന് (2026 ജനുവരി 9) രാവിലെ 10 ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകും.സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രിയങ്ക ഗാന്ധി വാദ്ര എം.പി, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ലീഗല്‍ മെട്രോളജി ഡയറക്ടര്‍ അഷുതോഷ് അഗര്‍വാള്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ  ചെയര്‍പേഴ്‌സണ്‍  റസീന അബ്ദുല്‍ഖാദര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന ശശീന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ജി ഇന്ദ്രജിത്ത്, മീനങ്ങാടി, നെന്മേനി, അമ്പലവയല്‍, പൂതാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജ സുരേഷ്, എ.കെ ഗംഗാധരന്‍, എന്‍. സി കൃഷ്ണകുമാര്‍, ഇ. കെ ബാലകൃഷ്ണന്‍, എം.കെ ജയ, വാര്‍ഡ് കൗണ്‍സിലര്‍ സി.എം അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീനാഗോപാല്‍, ലീഗല്‍ മെട്രോളജി അഡീഷണല്‍ കണ്‍ട്രോളര്‍ രാജേഷ് സാം,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.എസ് വിശ്വനാഥന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുക്കും.