കാർഗിൽ വിജയ് ദിനത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ സൈക്കിൾ റാലി ടീമിൻ്റെ ആദരാഞ്ജലി
തിരുവനന്തപുരം :കാർഗിൽ യുദ്ധത്തിലെ ധീരരായ ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിലെ 10 സൈനികർ അടങ്ങുന്ന സൈക്കിൾ റാലി സംഘം
ഒന്നാം ദിവസമായ ജൂലൈ 15നു
മേജർ രാമസ്വാമി പരമേശ്വരം പരംവീർ ചക്ര (മരണാനന്തരം), അദേഹത്തിന്റെ ജന്മനാടായ രാമപുരത്തുള്ള പ്രതിമയിൽ പുഷ്പചക്രം അർപ്പിച്ചു.
സംഘം രാമപുരത്തെ മുൻ സൈനികർ, വിമുക്തഭടന്മാർ, എൻസിസി കേഡറ്റുകൾ എന്നിവരുമായും ആശയവിനിമയം നടത്തി.
തുടർന്ന് സംഘം വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാങ്ങങ്ങളെ ആദരിച്ചു.ഓപ്പറേഷൻ കാക്റ്റസ് ലില്ലിയിൽ പങ്കെടുത്ത 45 കാവലറിയിലെ നായ്ബ് സുബേധാർ ജോർജ്ജ് തോമസിന്റെ ഭാര്യ ശ്രീമതി ജോളി ജോർജ്, ആർട്ടിലറിലെ നായ്ക് പി സി സ്കറിയയുടെ ഭാര്യ ശ്രീമതി ലീലാമ്മ സ്കറിയ എന്നീ വീർ നാരികളെ ചങ്ങനാശാരിയിലെ ECHS പോളിക്ലിനിക്കിൽ വച്ച് ആദരിച്ചു. തുടർന്ന് കോട്ടയം ജില്ലാ സൈനിക ബോർഡിൽ വെച്ച് ഓപ്പറേഷൻ കാക്റ്റസ് ലില്ലിയിൽ പങ്കെടുത്ത ആർട്ടിലറിയിലെ ഹവിൽധാർ ജാനീ സൈട്ടിന്റെ ഭാര്യ ശ്രീമതി വി ഇ സൈനവ ബീബി, 26 മദ്രാസിലെ സിപായി കെ കെ രാജന്റെ ഭാര്യ ശ്രീമതി തങ്കമ്മ, ഓപ്പറേഷൻ രക്ഷകിൽ പങ്കെടുത്ത 25 മദ്രാസിലെ നായിബ് സുബേധാർ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി എ എം ബാലാമണി എന്നിവരെ ആദരിച്ചു.