എസ്. നിസാം സ്പീക്കറുടെ പ്രസ് സെക്രട്ടറി

Jun 5, 2026
എസ്. നിസാം സ്പീക്കറുടെ പ്രസ് സെക്രട്ടറി

പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ് സെക്രട്ടറിയായി എംജി യൂണിവേഴ്സിറ്റി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ എസ്. നിസാമിനെ നിയമിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു. മലയാളം ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ സ്ഥിരമായി രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുക്കാറുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിസാമിന്റെ നിരവധി ലേഖനങ്ങൾ പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: ഡോ. ഷാനിഫ (പ്രൊഫസർ, ഗവ. എഞ്ചിനീയറിങ് കോളേജ്, ആർഐടി കോട്ടയം) മക്കൾ: ഫിസ നിസാം, ഫൈസ്‌ നിസാം.