അന്താരാഷ്ട്ര യുവജന വിനിമയ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : 2025 മെയ് 20
രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണ പരിപാടിയുടെ ഭാഗമായി 2025–26 വർഷത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന വിനിമയ പരിപാടിയിലേക്ക് (ഇന്റർ നാഷണൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം) കേന്ദ്ര യുവജന കായിക മന്ത്രാലയം അപേക്ഷ ക്ഷണിക്കുന്നു.
15 മുതൽ 29 വയസ്സുവരെ പ്രായമുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. കലാ രംഗത്ത് കഴിവു തെളിയിച്ചവർക്കും വിദ്യാർത്ഥികൾക്കും മുൻഗണന ലഭിക്കും. അപേക്ഷകർക്ക് സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുണ്ടായിരിക്കണം.
താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും, ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കും, നാമനിർദ്ദേശം സമർപ്പിക്കുന്നതിനുമായി മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർമാരെ ബന്ധപ്പെടാം