അഫ്ഗാനിസ്ഥാന് - താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനം; കാഷ്മീരിലും ഡല്‍ഹിയിലും പ്രകമ്പനം
ഒരിടത്തും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

കാബൂള്‍ : അഫ്ഗാനിസ്ഥാന് - താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ജമ്മു കാഷ്മീരും ഡല്‍ഹിയിയും അടക്കം വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:17-നാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്-താജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്.