ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരവേദിയിൽ 'പയനിയർ' പുരസ്‌കാരങ്ങൾ നൽകി മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സുനിൽ ട്രൈസ്റ്റാർ 1 917 662 1122, ഷിജോ പൗലോസ് 1 201 238 9654 പ്രതാപ് നായർ 91 984 721 0447 [email protected]

Dec 23, 2024
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരവേദിയിൽ 'പയനിയർ' പുരസ്‌കാരങ്ങൾ നൽകി മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നു.
pioneer award



ന്യു യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്സലൻസ് പുരസ്‌കാര ചടങ്ങു  ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ  ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുമ്പോൾ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തു തങ്ങളുടേതായ വലിയ സംഭാവനകൾ നൽകിയവരെയും ഇപ്പോഴും ഈ രംഗത്ത് തുടരുന്ന മാധ്യമ പ്രതിഭകളെയും മാധ്യമ സ്ഥാപനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും 'പയനിയർ' പുരസ്‌കാരം നൽകി ആദരിക്കും. ഇത്തരത്തിലുള്ള ഒരു ആദരം ആദ്യമായാണ് നൽകുന്നത്.

കഴിഞ്ഞ പുരസ്‌കാര വേദിയിൽ 'ഗുരുവന്ദനം' നൽകി ആദരിച്ചവരുടെ മറുപടിപ്രസംഗം ഹൃദയത്തിൽ തട്ടുന്നതായിരുന്നു.  "ഞങ്ങളെ പോലെ പൂർണസമായ മാധ്യമ പ്രവർത്തനത്തിൽ നിന്നും,  അല്ലെങ്കിൽ മാധ്യമ രംഗത്ത് നിന്ന് തന്നെ  പൂർണമായി വിരമിച്ചവരെ തേടിപ്പിടിച്ചു ആദരിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാണിച്ച മനസ്കതയെ" 'ഗുരുവന്ദനം' ലഭിച്ചവർ വാനോളം പുകഴ്ത്തുകയുണ്ടതായി.

'ഗുരുവന്ദനം'  ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ കുറിക്കപ്പെട്ടതായിരുന്നു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വെച്ച് നടന്ന ഈ ചടങ്ങു മാധ്യമരംഗത്തെ ഏറ്റവും അപൂര്‍വ്വമായ നിമിഷം തന്നെയായിരുന്നു.  മാധ്യമപ്രവർത്തക കുടുംബത്തിലെ കാരണവമാർ ആയ ടി.ജെ.എസ്.ജോര്‍ജ്, ബി ആർ പി ഭാസ്‌കർ , പി.രാജന്‍ , കെ മോഹനൻ  എന്നിവരെ 'ഗുരുവന്ദനം' എന്ന ചടങ്ങിലൂടെ ആദരിച്ചു.

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും, ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ എം. ജി രാധാകൃഷ്‌ണൻ , മനോരമ ന്യൂസ് മേധാവി ജോണി ലൂക്കോസ്, അങ്ങനെ പ്രമുഖരായ എല്ലാവരും വേദിയിലേക്ക് എത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലേക്ക് എത്താന്‍ സാധിക്കാതിരുന്ന ഗുരുതുല്യരായ  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകർ ടി ജെ സ് ജോർജിനും ബിആര്‍പി ഭാസ്കറിനും  വീട്ടിലെത്തി ഗുരുവന്ദനം പുരസ്കാരം കൈമാറുകയും ചെയ്തു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാകാത്ത ചടങ്ങുതന്നെയായി

2025 ജനുവരി 10-നു നടക്കുന്ന ചടങ്ങു എന്ത് കൊണ്ടും അവിസ്മരണീയമായി മാറും എന്ന്  പ്രസിഡന്റ് സാമുവൽ ഈശോ (സുനില്‍ ട്രൈസ്റ്റാർ), സെക്രട്ടറി ഷിജോ പൗലോസ് , ട്രഷറര്‍  വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, 2026-27 നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു എന്നിവര്‍ അറിയിച്ചു.

മന്ത്രിമാരായ കെ. രാജൻ, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരടക്കം   രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്‌കാരം സമ്മാനിക്കുക. അമേരിക്കയിൽ നിന്നുളളവർ അടക്കമുള്ള  നിരവധി പേർ ഈ പുരസ്കാരവേദിയിൽ ഉണ്ടാകും എന്ന് വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുള കുന്നം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു,

ജനുവരി ആദ്യം കൊച്ചിയിൽ നടത്തുന്ന പത്രസമ്മേളനത്തിൽ അവാർഡ് വിജയികളെ പ്രഖ്യാപിക്കുമെന് പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) പറഞ്ഞു. കേരളത്തിൽ ഇതിന്റെ കാര്യങ്ങൾ സമന്വയിപ്പിക്കുന്നത് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും അടുത്ത സുഹൃത്തും മാധ്യമപ്രവർത്തകനുമായ പ്രതാപ് നായരാണ്.

എന്‍ പി രാജേന്ദ്രന്‍, ഡി വിജയമോഹന്‍, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, വി.ബി. പരമേശ്വരൻ, ആർ, രാജഗോപാൽ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമര്തന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.

കൂടുതൽ വിവരങ്ങൾക്ക് സുനിൽ ട്രൈസ്റ്റാർ 1 917 662 1122, ഷിജോ പൗലോസ് 1 201 238 9654  പ്രതാപ് നായർ 91 984 721 0447 indiapressclubofna@gmail.com 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.