വിജയാമൃതം പദ്ധതിയിൽ അപേക്ഷിക്കാം
40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പ് 2023-24 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികൾ, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെയോ റെഗുലർ കോഴ്‌സിലൂടെയോ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ കോഴ്‌സുകളിൽ ആർട്‌സ് വിഷയങ്ങൾക്ക് 60 ശതമാനവും സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും പി.ജി അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിലധികവും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in ) വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് 0471 2343241