പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

Aug 21, 2025
പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച 11 വീടുകളുടെ താക്കോൽദാന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനരഹിതരുടെ പുനരധിവാസം സംസ്ഥാനസർക്കാരിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്.  ദുരിതബാധിതമേഖലകളിലടക്കം പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കൈവരിച്ചതിനോടൊപ്പം, ജനങ്ങളുടെ കണ്ണീരൊപ്പുന്ന ക്ഷേമപ്രവർത്തനങ്ങളിലും മഹനീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. 
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭവനനിർമ്മാണത്തിനായി 60 സെന്റ് സ്ഥലം സൗജന്യമായി നൽകിയ സി.വൈ.എ റൗഫിനെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പി.എം നജീബിനേയും, കോൺട്രാക്ടർ ജോൺസൺ ഫിലിപ്പിനെയും, എൻജിനീയർ ബിനോയി ജോസിനെയും ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ ആദരിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ  കാരുണ്യ ഭവന പദ്ധതിയിൽ ലക്ഷ്യമിടുന്ന 10  വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു.  മുൻ എംഎൽഎ കെ.ജെ തോമസ് ഗുണഭോക്താക്കൾക്ക് ഉടമസ്ഥാവകാശ രേഖകൾ കൈമാറി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.റ്റീന ആന്റണി മുഖ്യപ്രഭാഷണവും, പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ ആമുഖപ്രഭാഷണവും, പ്രോജക്ട് കോഡിനേറ്റർ റെജി ജേക്കബ് പദ്ധതി വിശദീകരണവും നടത്തി.
റോട്ടറി ഡിസ്ട്രിക് മുൻ ഗവർണമാരായ കെ. ശ്രീനിവാസൻ, ആർ. രഘുനാഥ്, ഡോ. തോമസ് വാവാനിക്കുന്നേൽ, അസിസ്റ്റന്റ് ഗവർണർ ആന്റണി വൈപ്പന, മുൻ അസിസ്റ്റന്റ് ഗവർണർ ഡോ. മാത്യു തോമസ്,  എംഎൽഎ സർവീസ് ആർമി ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി, പി.എം സെബാസ്റ്റ്യൻ പുല്ലാട്ട്, പിപിഎം നൗഷാദ്, ജാൻസ് വയിലിക്കുന്നേൽ, ജോർജുകുട്ടി ആഗസ്തി, അഡ്വ. സാജൻ കുന്നത്ത് എന്നിവർ താക്കോലുകൾ സമ്മാനിച്ചു.  
നിർമ്മാണം പൂർത്തീകരിച്ച വീടുകൾ മന്ത്രി എംഎൽഎയ്‌ക്കൊപ്പം നേരിട്ട് സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം,   പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു, പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷന്മാരായ പി.എസ് സജിമോൻ, ജെസി ജോസ്, കെ.എൻ വിനോദ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് സിന്ധു മുരളീധരൻ, റോട്ടറി 3211 ഡിസ്ട്ര്ക്ട് മുൻ അസി.ഗവർണർ അരുൺ എസ്. ചന്ദ്രൻ, കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, കൂട്ടിക്കൽ  ജമാ അത്ത് പ്രസിഡന്റ് ഷാൻ പി. ഖാദിർ, കൂട്ടിക്കൽ എസ്എൻഡിപി ശാഖാ പ്രസിഡന്റ് ടി.വി പ്രസാദ്, കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. മാത്യു വർഗീസ്, ഏന്തയാർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ മാമ്മൂട്ടിൽ, താളുങ്കൽ കെപിഎംഎസ് പ്രതിനിധി കെ.പി അച്ചൻകുഞ്ഞ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ് മണിയൻ,  ജിജോ കാരക്കാട്, പി.സി സൈമൺ, ടി.പി റഷീദ്, കെ.എൻ സജീവ്, ഹാറൂൺ മഠത്തിൽ, പഞ്ചായത്തംഗം എം.വി ഹരിഹരൻ, സിഡിഎസ് അധ്യക്ഷ ആശ സിജു എന്നിവർ പ്രസംഗിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.