അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികളുമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ
international

പത്താം അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ദ്വിദിന പരിപാടികൾ സംഘടിപ്പിക്കുന്നു.
യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന സംയോജിത ബോധവൽക്കരണ പരിപാടി ഇന്ന് ( 20.06.2024) പേരൂർക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും നാളെ ( 21.06.24) തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും നടക്കും.
കൊല്ലം ശ്രീനാരായണ വനിതാ കോളജും കൊല്ലം നാഷനൽ ആയുഷ് മിഷനുമായി ചേർന്ന് ഇന്ന് ( 20.06.24) വെബിനാറും സംഘടിപ്പിക്കും.
പേരൂർക്കട എസ്എപി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന പരിപാടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ഓഫ് കമ്യൂണിക്കേഷൻ അഡിഷനൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് ഉദ്ഘാടനം ചെയ്യും. 21ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹോളിസ്റ്റിക് ഡോക്ടർ ലളിതാ അപ്പുക്കുട്ടൻ മുഖ്യാതിഥി ആയിരിക്കും. നാഷനൽ ആയുഷ് മിഷനിൽ നിന്നുള്ള ഡോക്ടർമാർ ക്ലാസുകൾ നയിക്കും. യോഗ പരിശീലന പരിപാടി, മത്സരങ്ങൾ, ബോധവത്ക്കരണ ക്ലാസ് , മാജിക് ഷോ എന്നിവയും നടക്കും.