തിരഞ്ഞെടുപ്പ് ചെലവ് കണക്ക് പരിശോധന ജൂലൈ ഒന്നിനും രണ്ടിനും
രാവിലെ 10:30ന് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും

തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ അന്തിമ പരിശോധന ജൂലൈ ഒന്ന് (തിരുവനന്തപുരം മണ്ഡലം), ജൂലൈ രണ്ട് (ആറ്റിങ്ങൽ മണ്ഡലം) തീയതികളിൽ രാവിലെ 10:30ന് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും. പ്രസ്തുത കണക്ക് പരിശോധനയിൽ സ്ഥാനാർത്ഥികൾ/അംഗീകൃത ഏജന്റമാർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണമെന്ന് എക്‌സ്പെന്റിച്ചർ മോണിട്ടറിങ് കമ്മിറ്റി നോഡൽ ഓഫീസർ അറിയിച്ചു.